Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്ഥാ​ന​ത്ത് 35...

സം​സ്ഥാ​ന​ത്ത് 35 പേർക്കു കൂടി സൂര്യാതപമേറ്റു

text_fields
bookmark_border
സം​സ്ഥാ​ന​ത്ത് 35 പേർക്കു കൂടി സൂര്യാതപമേറ്റു
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത​ചൂ​ട് തു​ട​രു​ന്ന​തി​നി​ടെ ഞാ‍യ​റാ​ഴ്ച 35 പേ​ര്‍ക്കു​കൂ​ടി സൂ ​ര്യാ​ത​പ​മേ​റ്റു. ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ പൊ​ള്ള​ലേ​റ്റ​വ​രു​ടെ എ​ണ്ണം 721 ആ​യി. എ​റ​ണാ​കു​ ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഒ​രാ​ൾ​ക്ക് വീ​തം സൂ​ര്യാ​ത​പ​വും 13 പേ​ര്‍ക്ക് സൂ​ര്യാ​ത​പ​മേ​റ്റു​ള്ള പൊ​ള് ള​ലും 20 പേ​ര്‍ക്ക് ശ​രീ​ര​ത്തി​ല്‍ ചൂ​ടേ​റ്റു​ള്ള പാ​ടു​ക​ളും രൂ​പ​പ്പെ​ട്ടു.

ആ​ല​പ്പു​ഴ നാ​ലു​പേ​ർ​ക്ക ും കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ മൂ​ന്നു​പേ​ർ​ക്കും എ​റ​ണാ​കു​ള​ത്ത് ര​ണ്ടു​പേ​ർ​ക്കും കാ​സ​ർ​കേ ാ​ട് ഒ​രാ​ൾ​ക്കു​മാ​ണ് സൂ​ര്യാ​ത​പ​ത്തി​ൽ പൊ​ള്ള​ലേ​റ്റ​ത്. ആ​ശ​ങ്ക​ക്ക് നേ​രി​യ​ശ​മ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ ഒ​രാ​ഴ്ച​കൂ​ടി തു​ട​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഏ​പ്രി​ൽ ര​ണ്ടു​വ​രെ ഉ​യ​ർ​ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ൽ നി​ന്നും ര​ണ്ട് മു​ത​ൽ മൂ​ന്ന് ഡി​ഗ്രി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

മു​ന്ന​റി​യി​പ്പി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ എ​ങ്കി​ലും നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം എ​ൽ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ടു​ത്ത നാ​ല് ദി​വ​സം തെ​ക്ക​ൻ കേ​ര​ള​ത്തി​ലും ക​ണ്ണൂ​ർ, വ​യ​നാ​ട്, പ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും നേ​രി​യ​തോ​തി​ൽ വേ​ന​ൽ​മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​െൻറ താ​പ​മാ​പി​നി​യി​ൽ ഞാ​യ​റാ​ഴ്ച ഏ​റ്റ​വും​കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പാ​ല​ക്കാ​ടാ​ണ്, 39.3 ഡി​ഗ്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssun burnkerala statemalayalam news
News Summary - 35 People Sunburn in Kerala State -Kerala News
Next Story