Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളത്തിൽ 3.5 കോടിയുടെ സ്വർണം​ പിടിച്ചു

text_fields
bookmark_border
gold seized
cancel

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; 3.5 കോ​ടി​യു​ടെ സ്വ​ർ​ണ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ശ്രീ​ല​ങ്ക​യി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ 14 യാ​​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ്​ ആ​റ്​ കി​ലോ​യോ​ളം സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ​വ​രി​ൽ 13 ശ്രീ​ല​ങ്ക​ക്കാ​രും ഒ​രു ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യു​മാ​ണു​ള്ള​ത്. ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​ക​ളി​ൽ 10 പേ​ർ വ​നി​ത​ക​ളാ​ണ്. ത​മി​​ഴ്​​നാ​ട്​ സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ ക്യാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം മ​ല​ദ്വാ​ര​ത്തി​ൽ​നി​ന്നാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

മ​റ്റ്​ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ അ​ടി​വ​സ്ത്ര​ത്തി​ലും വ​സ്ത്ര​ത്തി​ലും ഷൂ​വി​നു​ള്ളി​ലും ബാ​ഗി​നു​ള്ളി​ലും കു​ഴ​മ്പ്​ രൂ​പ​ത്തി​ലും പൗ​ഡ​ർ രൂ​പ​ത്തി​ലു​മാ​ക്കി​യാ​ണ്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ ഇ​ന്‍റ​ലി​ജ​ൻ​സി​ന്​ (ഡി.​ആ​ർ.​എ) ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ സം​ഘം പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ 1.20 കോ​ടി​യോ​ളം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold seized
News Summary - 3.5 crore worth of gold seized at Thiruvananthapuram airport
Next Story