Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടൂറിസം വകുപ്പിന് 35 കാറുകൾ വാങ്ങുന്നു
text_fieldsbookmark_border
തിരുവനന്തപുരം: ടൂറിസം വകുപ്പിനായി പുതിയ 35 കാറുകൾ വാങ്ങാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനുമുൾപ്പെടെ ഉപയോഗിക്കാൻ വേണ്ടിയുള്ള കാറുകളും ഇതിൽ ഉൾപ്പെടുന്നതായാണ് വിവരം. ഇന്നോവ ക്രിസ്റ്റ അടക്കം രണ്ടുതരം കാറുകളാണ് വാങ്ങുക. ഇന്നോവക്ക് 13.99 മുതൽ 21.19 ലക്ഷം വരെയാണ് വില. ഇടതുസർക്കാർ വന്നശേഷം ആദ്യമായാണ് മന്ത്രിമാർക്കായി കാറുകൾ വാങ്ങുന്നത്. നിലവിലെ പല കാറുകളും ഒന്നര ലക്ഷം കിലോമീറ്റർ വരെ ഒാടിയ സാഹചര്യത്തിലാണ് പുതിയത് വാങ്ങുന്നതെന്നാണ് വിശദീകരണം.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കാറിെൻറ സ്ഥിതി മോശമാണെന്ന് ആക്ഷേപം വന്നിരുന്നു. പുതിയ സർക്കാർ വന്നെങ്കിലും പഴയ കാറുകളാണ് മന്ത്രിമാർ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
