തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 347 കേസ്
text_fieldsതിരുവനന്തപുരം: ലോക്സഭ െതരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ് 347 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതൽ െതരഞ്ഞെടുപ്പ് ദിവസം വരെയുള്ള കണക്കാണിത്. പൊലീസും ആഭ്യന്തരവകുപ്പും കൈക്കൊണ്ട സുരക്ഷയുടെ പശ്ചാത്തലത്തിലാണ് റെക്കോഡ് പോളിങ് എന്ന് അദ്ദേഹം അവകാശപ്പെട്ടു.
കേസുകളുടെ ജില്ല തിരിച്ചുള്ള വിവരം (2016ലെ െതരഞ്ഞെടുപ്പ് കേസുകളുടെ എണ്ണം ബ്രാക്കറ്റിൽ): തിരുവനന്തപുരം സിറ്റി -ഒമ്പത് (35), തിരുവനന്തപുരം റൂറൽ -23 (38), കൊല്ലം സിറ്റി 11 (30), കൊല്ലം റൂറൽ -എട്ട് (17), പത്തനംതിട്ട -ആറ് (6), ആലപ്പുഴ 17 (13), കോട്ടയം -രണ്ട് (39), ഇടുക്കി -ആറ് (33), കൊച്ചി സിറ്റി -ആറ് (5), എറണാകുളം റൂറൽ -മൂന്ന് (4), പാലക്കാട് 15 (14), തൃശൂർ സിറ്റി 19 (7), തൃശൂർ റൂറൽ 18 (41), മലപ്പുറം 66 (87), കോഴിക്കോട് റൂറൽ 20 (57), കോഴിക്കോട് സിറ്റി 10 (26), വയനാട് -ഒമ്പത് (10), കണ്ണൂർ 79 (86), കാസർകോട് 20 (64).
