Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകടമേഖലയായി 340...

അപകടമേഖലയായി 340 'ബ്ലാക്ക്​​ സ്​പോട്ട്​'; അടിയന്തര നടപടിക്ക്​ നി​ർദേശം

text_fields
bookmark_border
അപകടമേഖലയായി 340 ബ്ലാക്ക്​​ സ്​പോട്ട്​; അടിയന്തര നടപടിക്ക്​ നി​ർദേശം
cancel

തൊടുപുഴ: സംസ്ഥാനത്തെ റോഡുകളിൽ തുടർച്ചയായി അപകടമുണ്ടാകുന്ന 340 'ബ്ലാക്ക്​​ സ്​പോട്ട്'​. റോഡ്​ സുരക്ഷാ അതോറിറ്റിയാണ്​ ഇത്​സംബന്ധിച്ച വിശദപഠനം നടത്തി റിപ്പോർട്ട്​ തയാറാക്കിയത്​.

ബ്ലാക്ക്​ ​സ്​പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളിൽ അപകടസാധ്യത കുറക്കാൻ അടിയന്തര നടപടിയെടുക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക്​ നിർദേശം നൽകി.

340 ബ്ലാക്ക്​ ​സ്​പോട്ടിൽ 238 എണ്ണം ഉയർന്ന അപകടസാധ്യതയുള്ളവയും 102 എണ്ണം ഇടത്തരം സാധ്യതയുള്ളവയുമാണ്​. തിരുവനന്തപുരം ജില്ലയിലാണ്​ ഏറ്റവും കൂടുതൽ ബ്ലാക്ക്​ ​സ്​പോട്ടുകൾ: 65 എണ്ണം. എറണാകുളം 58, കൊല്ലം 56, ആലപ്പുഴ 51, തൃശൂർ 36, കോഴിക്കോട്​ 25, കോട്ടയം 18, മലപ്പുറം 13, പത്തനംതിട്ട 11, പാലക്കാട്​ നാല്​, വയനാട്​, ഇടുക്കി, കണ്ണൂർ ഒന്നുവീതം എന്നിങ്ങനെയാണ്​ മറ്റ്​ ജില്ലകളിലെ കണക്ക്​. കാസർകോട്​ ഇൗ പട്ടികയിൽ ഇല്ല. ഉയർന്ന അപകടസാധ്യതയുള്ള ബ്ലാക്ക്​ സ്​പോട്ടുകൾ കണ്ടെത്തിയ 238 റോഡുകളിൽ 159 എണ്ണം ​നാഷനൽ ഹൈവേ അതോറിറ്റിയുടെയും 51 എണ്ണം സംസ്ഥാന സർക്കാറി​െൻറയും 28 എണ്ണം തദ്ദേശസ്ഥാപനങ്ങളുടെയും പരിധിയിലുള്ളതാണ്​. ബ്ലാക്ക്​സ്​പോട്ടായി നിശ്ചയിച്ച സ്ഥലങ്ങളിൽ മൂന്ന്​ വർഷത്തിനിടെയുണ്ടായ അപകടങ്ങളിൽ 1763 പേർ മരിച്ചിട്ടുണ്ട്​.

ബ്ലാക്ക്​​ സ്​പോട്ടുകൾ അപകടരഹിത മേഖലയാക്കുന്നതുമായി ബന്ധപ്പെട്ട്​ കഴിഞ്ഞമാസം ചീഫ്​ സെക്രട്ടറിയുടെയും റോഡ്​ സുരക്ഷാ കമീഷണറുടെയും സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. റോഡി​െൻറ അശാസ്​ത്രീയ നിർമാണം മുതൽ മരങ്ങളും വൈദ്യുതി തൂണുകളും സുരക്ഷാ സംവിധാനങ്ങളില്ലാത്തതും അനധികൃത പരസ്യബോർഡുകളും വരെ ബ്ലാക്ക് ​സ്​പോട്ടുകളിൽ അപകടകാരണമാകുന്നു.

ദേശീയപാതകളിലെ ഇത്തരം തകരാറുകൾ ഡിസംബർ 31നകം പരിഹരിക്കണമെന്ന്​ നാഷനൽ ഹൈവേ അതോറിറ്റിക്കും സംസ്ഥാന പാതകളിലേത്​ മാർച്ച്​ 31നകം പരിഹരിക്കാൻ പൊതുമരാമത്ത്​ വകുപ്പ്​ അടക്കം ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്​.

എന്താണ്​ ബ്ലാക്ക്​​ സ്​പോട്ട്​?

റോഡി​ൽ 500 മീറ്ററോളം നീളമുള്ള ഒരു ഭാഗത്ത്​ കഴിഞ്ഞ മൂന്ന്​ കലണ്ടർ വർഷത്തിനിടെ യാത്രക്കാരുടെ ഗുരുതര പരിക്കിനോ മരണത്തിനോ ഇടയാക്കിയ അഞ്ച്​ അപകടങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ആ ഭാഗം ബ്ലാക്ക്​​ സ്​പോട്ടായി കണക്കാക്കാമെന്നാണ്​ കേന്ദ്ര റോഡ്​ ഗതാഗത മന്ത്രാലയത്തി​െൻറ മാർഗരേഖയിൽ പറയുന്നത്​. മൂന്നുവർഷത്തിനിടെ 10 അപകട മരണങ്ങൾ നടന്ന സ്ഥലവും ബ്ലാക്ക്​​ സ്​പോട്ടിൽപെടും. അപകടത്തി​െൻറ വ്യാപ്​തി, പരി​ക്കി​െൻറ തീവ്രത, മരണസംഖ്യ എന്നിവ വിലയിരുത്തിയാണ്​ ബ്ലാക്ക്​ ​സ്​പോട്ടുകളെ ഉയർന്ന അപകടസാധ്യതയുള്ളവയെന്നും ഇടത്തരം സാധ്യതയുള്ളവയെന്നും തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Road Safety Authority
News Summary - 340 ‘black spot’ as danger zone; Instruction for immediate action
Next Story