Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രണയം പരസ്യമായി; പതിനാലുകാരിക്കൊപ്പം 34കാരനും വിഷം കഴിച്ചു; ഇരുവരും ചികിത്സയിൽ
text_fieldsbookmark_border
അടിമാലി: പ്രണയം പരസ്യമായതോടെ പതിനാലുകാരിയും ബന്ധുവായ 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പരാതി അന്വേഷിക്കാൻ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരും വിഷം കഴിച്ചത്.
ഇടുക്കി വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുറിയറയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ബന്ധുവായ യുവാവുമായാണ് പ്രണയത്തിലായത്. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ബന്ധപ്പെട്ടവർ പൊലീസിൽ പരാതി നൽകി. സംഭവം അന്വേഷിക്കാൻ പൊലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും മുനിയറ പന്നിയാർ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇരുവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തിട്ടില്ല.
Next Story

