നവവരനുൾപ്പെടെ 34 പേർക്ക്ഭക്ഷ്യവിഷബാധ; ഓഡിറ്റോറിയം അടപ്പിച്ചു
text_fieldsമുണ്ടൂർ (പാലക്കാട്): വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നവവരനുൾപ്പെടെ 34 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. സൽക്കാരം നടന്ന മുണ്ടൂരിലെ കെ.എ.വി ഓഡിറ്റോറിയം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. ഭക്ഷ്യവിഷബാധയെത്തുടർന്ന് മുണ്ടൂർ, പുതുപ്പരിയാരം, ആലത്തൂർ എന്നിവിടങ്ങളിലുള്ളവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഞായറാഴ്ചയാണ് സൽക്കാരം നടന്നത്. 34 പേർക്കും കടുത്ത ഛർദിയും വയറിളക്കവുമുണ്ടായി. ആരോഗ്യ പ്രവർത്തകർ സ്ഥലം പരിശോധിച്ച് കുടിവെള്ള സാമ്പിൾ പരിശോധനക്കെടുത്തു.
കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സിസിമോൻ തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ സാബു ചെറിയാൻ, ജെ.എച്ച്.ഐ സൂര്യ. ബി. ഷാൻ, ആർ. രമ്യ എന്നിവർ നേതൃത്വം നൽകി. വൃത്തിഹീന സാഹചര്യത്തിൽ സ്ഥാപനം പ്രവർത്തിച്ചതിനാലാണ് ഓഡിറ്റോറിയം അടപ്പിച്ചത്. ചികിത്സയിലുള്ളവരുടെ നില ഗുരുതരമല്ല. നിരീക്ഷണം ശക്തമാക്കാൻ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ശൈലജ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

