Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ 34 പുതിയ ...

സംസ്​ഥാനത്ത്​ 34 പുതിയ ഹോട്ട്​സ്​പോട്ടുകൾ

text_fields
bookmark_border
സംസ്​ഥാനത്ത്​ 34 പുതിയ ഹോട്ട്​സ്​പോട്ടുകൾ
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ 34 പ്രദേശങ്ങളെ കൂടി പുതുതായി ഹോട്ട്​സ്​പോട്ടിൽ ഉൾപ്പെടുത്തി. നിലവില്‍ ആകെ 481 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. തിരുവനന്തപുരത്ത്​ കരകുളം (കണ്ടൈന്‍മ​െൻറ്​ സോണ്‍ നാല്​, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ വാര്‍ഡുകളും), വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ എല്ലാ കോസ്റ്റല്‍ വാര്‍ഡുകളും ഹോട്ട്​സ്​പോട്ടാക്കി. 

തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (ഏഴ്​), വല്ലച്ചിറ (14), ചേര്‍പ്പ് (17, 18), ശ്രീനാരായണ പുരം (9, 12, 13), വെങ്കിടങ്ങ് (3, 10, 11), പെരിഞ്ഞനം (12), അവിനിശേരി (13), എറിയാട് (1,8, 22, 23), ചാലക്കുടി മുന്‍സിപ്പാലിറ്റി (1, 4, 19, 20, 21), കണ്ണൂര്‍ ജില്ലയിലെ പട്ടുവം (6, 9), പാണപ്പുഴ (11, 13), കുറുമാത്തൂര്‍ (10), എറണാകുളം ജില്ലയിലെ തുറവൂര്‍ (7), ചേരനല്ലൂര്‍ (17), പാലക്കാട് ജില്ലയിലെ പുതുശേരി (3), പട്ടഞ്ചേരി (15), കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം (14, 15), മേപ്പയ്യൂര്‍ എല്ലാ വാര്‍ഡുകളും ഹോട്ട്​സ്​പോട്ടായി ഉൾപ്പെടുത്തി. 

വയനാട് ജില്ലയിലെ നെന്മേനി (3, 4), സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (24 സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ എഴുകോണ്‍ (എല്ലാ വാര്‍ഡുകളും), തലവൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (11, 12), ആലപ്പുഴ ജില്ലയിലെ കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കാസർകോട്​ ജില്ലയിലെ കയ്യൂര്‍ ചീമേനി (3, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ആറു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർ​േകാട്​ ജില്ലയിലെ പൂല്ലൂര്‍ പെരിയ (വാര്‍ഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മ​െൻറ്​ സോണില്‍ നിന്നും ഒഴിവാക്കിയത്. 

Show Full Article
TAGS:covid 19 corona virus hotspot lockdown 
News Summary - 34 New Hotspot In Kerala -Kerala news
Next Story