തദ്ദേശ സ്ഥാപനങ്ങൾക്ക് 335 കോടി അനുവദിച്ച് ധനവകുപ്പ്
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് 335 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെയും പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിനുള്ള ഗ്രാന്റാണ് അനുവദിച്ചത്. പഞ്ചായത്തുകളുടെ ചുമതലയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കുമായി 199 കോടി രൂപയുണ്ട്. അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്കായി 136 കോടി രൂപയും ലഭ്യമാക്കി. ഈ സാമ്പത്തിക വർഷം ഇതിനകം 4386 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ അനുവദിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

