Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

3324 പേർക്കുകൂടി കോവിഡ്

text_fields
bookmark_border
covid 19
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 3324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 മരണം റിപ്പോർട്ട് ചെയ്തു. രോഗികൾ കൂടുതൽ എറണാകുളം ജില്ലയിലാണ് -736. ഇവിടെ ഏഴുപേർ മരിച്ചു. തൊട്ടടുത്ത് തിരുവനന്തപുരം ജില്ലയാണ് -731.

ഇവിടെ മൂന്ന് മരണവും തൃശൂരിൽ നാല് മരണവും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. വിവിധ ജില്ലകളിലായി 14,559 പേർക്ക് പകർച്ചപ്പനിയും സ്ഥിരീകരിച്ചു. എറണാകുളത്ത് 12 പേർക്ക് ഡെങ്കിപ്പനിയും തിരുവനന്തപുരത്ത് മൂന്നുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

കോവിഡിൽ ആശങ്കവേണ്ടെന്ന് നിയമസഭയിലടക്കം ആരോഗ്യമന്ത്രി പറയുമ്പോഴും ഒരാഴ്ചക്കിടെ 24,264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 മരണം റിപ്പോർട്ട് ചെയ്തു. എല്ലാ പനികേസുകളിലും കോവിഡ് പരിശോധന വേണമെന്ന് നിർദേശിച്ചതായാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ, ഒരിടത്തും പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3324 more people have covid
Next Story