Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ 33കാരന് ഏഴുവർഷം തടവും പിഴയും
text_fieldsbookmark_border
വിഷ്ണു
അടൂർ: ഒമ്പതു വയസ്സുകാരിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിന് ഏഴു വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം ഒമ്പതു മാസം അധിക തടവും അനുഭവിക്കണം. അടൂർ മൂന്നാളും പ്ലാമുറ്റത്ത് വീട്ടിൽ വിഷ്ണുവിനെയാണ് (ബൈജു -33) അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടോണി തോമസ് വർഗീസ് ശിക്ഷിച്ചത്.
2022 ആഗസ്റ്റ് ഒന്നിനാണ് സംഭവം നടന്നത്. അടൂർ എസ്.ഐ കെ.എസ്. ധന്യ രജിസ്റ്റർ ചെയ്തകേസിൽ ഒമ്പതു പേര് വിസ്തരിക്കുകയും പതിനഞ്ചോളം രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് പി. മിത ജോൺ ഹാജരായി.
Next Story

