മണൽ കണ്ണിൽ എറിഞ്ഞ് കവർച്ച; പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്ന് തട്ടിപ്പറിച്ചത് 32,000 രൂപ - സി.സി.ടി.വി ദൃശ്യം
text_fieldsകോഴിക്കോട്: കണ്ണിൽ മണലെറിഞ്ഞ് പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്ന് പണം തട്ടിപ്പറിച്ചു. കോഴിക്കോെട്ട, കണ്ണൂർ റോഡിലെ പെട്രോൾ പമ്പിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെൻറ കണ്ണില്‍ മണലെറിഞ്ഞാണ് കവര്‍ച്ച നടത്തിയത്.
ജീവനക്കാരെൻറ ബാഗിലുണ്ടായിരുന്ന 32000 രൂപ തട്ടിപ്പറിച്ചു. ഇതിെൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
എണ്ണയടിക്കാനെന്ന വ്യാജേനയാണ് രണ്ടംഗ സംഘം സംഘം ബൈക്കില്‍ എത്തിയത്. ബൈക്ക് ഒാടിച്ചിരുന്നയാൾ വാഹനം ഒാഫ് ആക്കിയിരുന്നില്ല. പുറകിലിരുന്ന ആൾ കസേരയില്‍ ഇരിക്കുകയായിരുന്ന ജീവനക്കാരെൻറ അടുത്തെത്തി കണ്ണില്‍ മണല്‍ എറിയുകയായിരുന്നു. പിന്നാലെ, ൈകയിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച് ബൈക്കിൽ കയറി രക്ഷപ്പെട്ടു. കസേരയെടുത്ത് യുവാവ് വാഹനത്തിന് നേരെ എറിഞ്ഞെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജീവനക്കാരനില്‍ നിന്ന് മൊഴി എടുക്കുകയും ചെയ്തിട്ടുണ്ട്.