റോഡരികിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽനിന്ന് 320 ലിറ്റർ ഡീസൽ മോഷ്ടിച്ചു
text_fieldsഹരിപ്പാട്: റോഡരികിൽ പാർക്ക് ചെയ്ത ടാങ്കർ ലോറിയിൽനിന്ന് ഡീസൽ മോഷണം പോയി. ദേശീയപാതയിൽ കരുവാറ്റ ആശ്രമം ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ടാങ്കറിൽനിന്നാണ് 320 ലിറ്റർ ഡീസൽ മോഷണം പോയത്. തെങ്കാശിയിൽനിന്ന് ഗ്യാസ് ലോഡ് എടുക്കാൻ മംഗലാപുരത്തേക്ക് പോയ ലോറിയായിരുന്നു.
പുലർച്ച നാേലാടെ ഡ്രൈവർ വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ ഇന്ധനം കുറവാണെന്നുള്ള സിഗ്നൽ കാണിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ധന ടാങ്കിെൻറ ലോക്ക് കുത്തിത്തുറന്ന് മോഷണം നടത്തിയത് ശ്രദ്ധയിൽപെട്ടത്. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ലോറി നിർത്തിയിട്ടിരുന്നതിന് സമീപമുള്ള സ്കൂൾ കോമ്പൗണ്ടിലേക്കാണ് മോഷ്ടിച്ച ഇന്ധനം ആദ്യം മാറ്റിയതെന്ന് കരുതുന്നു. തുടർന്ന് വാഹനത്തിൽ സ്കൂളിെൻറ ഗേറ്റ് വഴി അകത്തെത്തി ഇന്ധനം കടത്തിക്കൊണ്ട് പോകുകയായിരുന്നു. സമീപത്തുതന്നെ ഉണ്ടായിരുന്ന മറ്റൊരു ലോറിയിലെ ഡ്രൈവറുടെ മൊബൈൽ ഫോൺ പുലർച്ച ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണിപ്പെടുത്തി വാങ്ങിയ സംഭവവും ഉണ്ടായി. ഈ മേഖലയിൽ സമാനമായ സംഭവങ്ങൾ നേരത്തേയും നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

