You are here

ലോക നാടകക്കാഴ്​ചകൾക്ക്​ തിരശ്ശീലയുയരാൻ ഏഴുനാൾ 

  • രാജ്യാന്തര നാടകോത്സവവുമായി സഹകരിക്കില്ലെന്ന്​ കേന്ദ്ര സംഗീത നാടക അക്കാദമി 

00:32 AM
14/01/2018

തൃ​ശൂ​ർ: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഒ​രു​ക്കു​ന്ന രാ​ജ്യാ​ന്ത​ര നാ​ട​കോ​ത്സ​വ​ത്തി​​​െൻറ (ഇ​റ്റ്​​ഫോ​ക്ക്) പ​ത്താ​മ​ത്​ പ​തി​പ്പ്​ ഇൗ ​മാ​സം 20ന്​ ​തൃ​ശൂ​രി​ൽ തു​ട​ങ്ങും. ‘പ്രാ​ന്ത​വ​ത്​​ക​രി​ക്ക​​പ്പെ​ടു​ന്ന​വ​രു​ടെ ഇ​ടം’ എ​ന്ന​താ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ പ്ര​മേ​യം. 16 വി​ദേ​ശ നാ​ട​ക​ങ്ങ​ളും അ​ഞ്ച്​ മ​ല​യാ​ള നാ​ട​ക​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 33 നാ​ട​ക​ങ്ങ​ൾ എ​ത്തു​ന്നു​ണ്ട്. നാ​ട​കോ​ത്സ​വ​ത്തി​ന്​ 14ന്​ ​ൈ​വ​കീ​ട്ട്​ അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്​​സ​ൻ കെ.​പി.​എ.​സി ല​ളി​ത ​െകാ​ടി​യു​യ​ർ​ത്തും. അ​തേ​സ​മ​യം, നാ​ട​കോ​ത്സ​വ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന്​   കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി കേ​ര​ള അ​ക്കാ​ദ​മി​ക്കെ​ഴു​തി​യ ക​ത്തി​ൽ അ​റി​യി​ച്ചു. കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. 

പോ​ള​ണ്ട്, യു.​കെ, ഇ​റാ​ൻ, ചി​ലി, ഇ​സ്രാ​യേ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സിം​ഗ​പ്പൂ​ർ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​, ഇൗ​ജി​പ്​​ത്, ശ്രീ​ല​ങ്ക, ജോ​ർ​ജി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നാ​ട​കം എ​ത്തു​ന്നു​ണ്ട്. ഫ​ല​സ്​​തീ​നി​ക​ളു​ടെ ദു​ര​ന്താ​നു​ഭ​വം വി​വ​രി​ക്കു​ന്ന​താ​ണ്​ ഇ​സ്രാ​യേ​ലി​ൽ​നി​ന്നു​ള്ള നാ​ട​ക​മെ​ന്ന സ​വി​ശേ​ഷ​ത​യു​ണ്ട്. ഇ​ത്ത​വ​ണ സ്​​ത്രീ സം​വി​ധാ​യ​ക​രു​ടെ നാ​ട​ക​വും ഏ​റെ​യു​ണ്ട്. എം.​കെ. റെ​യ്​​ന​യാ​ണ്​ ഫെ​സ്​​റ്റി​വ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ചെ​യ​ർ​മാ​ൻ.

നാ​ട​േ​കാ​ത്സ​വം തു​ട​ങ്ങു​ന്ന ദി​വ​സം ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പ്ര​ദ​ർ​ശ​ന​മു​ണ്ട്. ആ​ദ്യ​ത്തെ അ​ഞ്ച്​ ദി​വ​സം ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ സെ​മി​നാ​ർ ന​ട​ക്കും.  ഭാ​ഷാ​പ്ര​ശ്​​നം മ​റി​ക​ട​ക്കാ​ൻ വി​ദേ​ശ നാ​ട​ക​ങ്ങ​ൾ​ക്ക്​ മ​ല​യാ​ള​ത്തി​ലു​ള്ള സ​ബ്​ ടൈ​റ്റി​ലും കു​റി​പ്പ്​ വി​ത​ര​ണ​വു​മു​ണ്ടാ​കും. ക​ഴി​ഞ്ഞ ഒ​മ്പ​ത്​ വ​ർ​ഷ​ത്തെ നാ​ട​കോ​ത്സ​വ​ത്തി​ൽ​നി​ന്നു​ള്ള ഫോ​േ​ട്ടാ​ക​ളു​ടെ പ്ര​ദ​ർ​ശ​നം ട​​െൻറ്​ തി​യ​റ്റ​റി​ൽ ഒ​രു​ക്കും. നാ​ട​കോ​ത്സ​വ​ത്തി​​​െൻറ വ​ര​വ്​ അ​റി​യി​ച്ച്​ തൃ​ശൂ​ർ ജി​ല്ല​യി​ലെ ഏ​ഴി​ട​ങ്ങ​ളി​ലും ​ പ​ട്ടാ​മ്പി കൊ​പ്പ​ത്തെ ‘അ​ഭ​യ’​യി​ലും പ്രാ​ദേ​ശി​ക നാ​ട​ക സം​ഘ​ങ്ങ​ൾ വി​ളം​ബ​ര നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ഇ​തി​​​െൻറ അ​വ​ത​ര​ണം ശ​നി​യാ​ഴ്​​ച തൃ​ശൂ​രി​ൽ​നി​ന്ന്​ തു​ട​ങ്ങി. ചെ​റു​തു​രു​ത്തി, ചേ​ർ​പ്പ്, മ​ണ്ണു​ത്തി, മാ​ള, ഇ​രി​ങ്ങാ​ല​ക്കു​ട, ഗു​രു​വാ​യൂ​ർ എ​ന്നി​വ​യാ​ണ്​ മ​റ്റ്​ കേ​ന്ദ്ര​ങ്ങ​ൾ.

നാ​ട​കോ​ത്സ​വ​ത്തി​​​െൻറ പ്ര​മേ​യം ഉ​ള്ള​ട​ക്കം ചെ​യ്​​ത്​ കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​ക്കും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​റ​ൽ റ​ി​ലേ​ഷ​ൻ​സി​നും അ​യ​ച്ച ക​ത്തി​ന്​ നി​ഷേ​ധാ​ത്മ​ക മ​റു​പ​ടി​യാ​ണ്​ കേ​ന്ദ്ര അ​ക്കാ​ദ​മി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച​തെ​ന്ന്​ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ. രാ​ധാ​കൃ​ഷ്​​ണ​ൻ നാ​യ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ട​കോ​ത്സ​വ​ത്തി​​​െൻറ ആ​ദ്യ കാ​ല​ത്ത്​ മാ​ത്ര​മാ​ണ്​ കേ​ന്ദ്ര അ​ക്കാ​ദ​മി ചെ​റി​യ തോ​തി​ൽ സ​ഹ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ ക​ത്ത്​ ന​ൽ​കി​യി​രു​ന്നി​ല്ല. 
ആ​രി​ൽ​നി​ന്നും സ്​​പോ​ൺ​സ​ർ​ഷി​പ്​ സ്വീ​ക​രി​ക്കാ​തെ സ​ർ​ക്കാ​റി​​െൻറ മാ​ത്രം ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ നാ​ട​കോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടു​കോ​ടി രൂ​പ ല​ഭി​ച്ചു. ബാ​ധ്യ​ത ഉ​ണ്ടാ​യി​ല്ല. ഇ​ത്ത​വ​ണ ചെ​ല​വ്​ ചു​രു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത സം​സ്​​ഥാ​ന ബ​ജ​റ്റി​ൽ ഇ​റ്റ്​​ഫോ​ക്കി​ന്​ മാ​ത്ര​മാ​യി തു​ക വ​ക​യി​രു​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Loading...
COMMENTS