Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒറ്റവർഷം; തെരുവുനായ്...

ഒറ്റവർഷം; തെരുവുനായ് കടിച്ചത്​​ 4.25 ലക്ഷം പേരെ, 32 പേർ പേവിഷ ബാധയേറ്റ്​ മരിച്ചു

text_fields
bookmark_border
stray dog
cancel

കൊ​ച്ചി: ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന​ത്ത്​ തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ​ത്​ നാ​ലേ​കാ​ൽ ല​ക്ഷം പേ​ർ​ക്ക്. 2021 മു​ത​ൽ 2022 ആ​ഗ​സ്റ്റ്​ വ​രെ 4,17,931 പേ​ർ​ക്ക്​ ക​ടി​യേ​റ്റെ​ന്ന്​ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ 32 പേ​ർ പേ​വി​ഷ ബാ​ധ​യേ​റ്റ്​ മ​രി​ച്ചെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ട്ടും തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്ന​തി​നൊ​പ്പം ആ​ക്ര​മ​ണ​വും വ​ർ​ധി​ക്കു​ന്നു​വെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ. 2017ൽ 1,35,749 ​പേ​ർ​ക്കും 2018ൽ 1,48,899, 2019​ൽ 1,61,055, 2020ൽ 1,60,483 ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ക​ടി​യേ​റ്റ​വ​രു​ടെ എ​ണ്ണം. ഇ​തി​ന്‍റെ ഇ​ര​ട്ടി​യാ​ണ്​ 2021-22ൽ ​ക​ടി​യേ​റ്റ​ത്.

കു​ടും​ബ​ശ്രീ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ വ​ന്ധ്യം​ക​ര​ണം പ​ദ്ധ​തി​ ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഹൈ​കോ​ട​തി ഇ​ട​പെ​ടു​ക​യും പ​ദ്ധ​തി​യി​ൽ​നി​ന്ന് കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ളെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന്​ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ട്ടും മൃ​ഗ​ക്ഷേ​മ സം​ഘ​ട​ന​ക​ൾ​ക്കും​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല.

തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ സെ​പ്​​റ്റം​ബ​റി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ 637 ഹോ​ട്ട്​ സ്​​പോ​ട്ട്​ ക​ണ്ടെ​ത്തി. 52,144 പ​ഞ്ചാ​യ​ത്തി​ൽ വാ​ക്​​സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ൽ 3256 തെ​രു​വു​നാ​യ്​​ക്കും 2,43,950 വ​ള​ർ​ത്തു​നാ​യ്​​ക്കും വാ​ക്സി​നേ​ഷ​ൻ ന​ൽ​കി. ന​ഗ​ര​സ​ഭ​ത​ല​ത്തി​ൽ 12,022 തെ​രു​വു​നാ​യ്​​ക്ക്​​​ വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യെ​ങ്കി​ലും നി​യ​ന്ത്ര​ണ​ത്തി​ന്​ ഗു​ണ​ക​ര​മാ​കു​ന്ന ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:streetdograbies dog
News Summary - 32 people died due to rabies
Next Story