നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 3.2 കിലോ സ്വർണം പിടികൂടി
text_fieldsനെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാല് പേരിൽ നിന്നായി 3.2 കിലോ സ്വർണമാണ് പിടികൂടിയത്.
200 ഗ്രാം സ്വർണം പൊടിരൂപത്തിലാക്കി ബേസ് ബോർഡ് പെട്ടിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിച്ചെടുത്തത്. ഇത്തരത്തിൽ സ്വർണം കൊണ്ടുവരുന്നത് ആദ്യമായാണ് പിടിക്കുന്നത്.
കോഴിക്കോട് സ്വദേശിയിൽ നിന്ന് 1783 ഗ്രാം സ്വർണം പിടിച്ചെടുത്തു. മലദ്വാരത്തിനകത്തും അടിവസ്ത്രത്തിനകത്തും പേസ്റ്റ് രൂപത്തിലാക്കിയാണ് ഇത് ഒളിപ്പിച്ചത്. തിരിച്ചറിയാതിരിക്കാൻ അടിവസ്ത്രത്തിൽ പ്രത്യേക മാസ്ക് പിടിപ്പിച്ച് ഒളിപ്പിക്കുകയായിരുന്നു.
മലപ്പുറം സ്വദേശിയായ മറ്റൊരാളിൽ നിന്ന് ഗുളിക രൂപത്തിലാക്കിയ 1140 ഗ്രാം സ്വർണം പിടിച്ചെടുത്തു. കാസർകോട് സ്വദേശിയായ ഒരാളിൽ നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ 117 ഗ്രാം സ്വർണവും പിടിച്ചെടുത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടയിലാണ് ഇത്രയേറെ സ്വർണകടത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയത്.

