രാജമലയിൽ മാഞ്ഞത് കുടുംബത്തിലെ 31 പേർ
text_fieldsപെട്ടിമുടിയിൽ എത്തിയ മന്ത്രി എം.എം. മണിയോടും ജനപ്രതിനിധികളോടും കയർക്കുന്ന നാട്ടുകാർ
മൂന്നാർ: രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായത് ഒരു കുടുംബത്തിലെ 31 പേരെ. ഇതിൽ മൂന്നുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അടുത്തടുത്ത രണ്ടുലയങ്ങളിലാണ് ഇവർ താമസിച്ചിരുന്നത്.
മൂന്നാർ മുൻ ഗ്രാമപഞ്ചായത്ത് അംഗം അനന്തശിവൻ (58), ഭാര്യ വേലുത്തായ് (55), മകൻ ഭാരതിരാജ (35), ഭാര്യ രേഖ (26), അനന്തശിവെൻറ സഹോദരങ്ങളായ ഗണേശൻ (48), ഭാര്യ തങ്കമ്മ (42), ഇവരുടെ രണ്ട് കുട്ടികൾ, ഷൺമുഖനാഥെൻറ മക്കളായ ദിനേഷ്കുമാർ (22), നിതീഷ്കുമാർ (18), മയിൽസ്വാമി (45), ഭാര്യ രാജേശ്വരി (40),
മക്കളായ ശിവരഞ്ജിനി (13), സിന്ദുജ (10), ഭർത്താവ് പ്രഭു (52), മകൻ പ്രതീഷ്കുമാർ (35), ഭാര്യ കസ്തൂരി (30), രണ്ട് കുട്ടികൾ, അനന്തശിവെൻറ മരുമകൾ മുത്തുലക്ഷ്മി (30), അമ്മാവെൻറ മകൻ രാജാ രവിവർമ (35), ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും;
ഭാര്യാപിതാവ് ഷൺമുഖയ്യ (60), ഭാര്യ സരസ്വതി (58), ഇവരുടെ ബന്ധു അച്യുതൻ (56), ഭാര്യ പവൻതായ് (46), മകൻ മണികണ്ഠൻ (23), ഭാര്യസഹോദരൻ ഏശയ്യ (54), ഭാര്യ മണി (50), മകൻ കപിൽദേവ് (26) എന്നിവരാണ് ദുരന്തത്തിൽ അകപ്പെട്ടത്.ഇതിൽ മയിൽസ്വാമി, ശിവരഞ്ജിനി, ഷൺമുഖയ്യ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.