ലഹരിയുമായി ഒരുമാസത്തിനിടെ അറസ്റ്റ് ചെയ്തത് 3071 പേരെ
text_fieldsതിരുവനന്തപുരം: ഒക്ടോബർ ആറുമുതൽ നവംബർ ഒന്നുവരെ സർക്കാർ നടത്തിയ ലഹരിവിരുദ്ധ കാമ്പയിൻ കാലയളവിൽ ലഹരികടത്തുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത് 3071 പേരെ. 2823 കേസുകൾ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ് - 437 പേർ. കോട്ടയത്ത് 390 പേരും ആലപ്പുഴയിൽ 308 പേരും അറസ്റ്റിലായി. ഏറ്റവും കുറവ് പേർ പിടിയിലായത് പത്തനംതിട്ടയിലാണ്-15.
കാമ്പയിൻ കാലയളവിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ് (405). കോട്ടയത്ത് 376, ആലപ്പുഴയിൽ 296, കണ്ണൂരിൽ 286 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മലപ്പുറത്ത് 241കേസുണ്ട്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് -45. ഇക്കാലയളവിൽ 158.46 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. 1.75 കിലോ എം.ഡി.എം.എയും 872 ഗ്രാം ഹഷീഷ് ഓയിലും 16.91 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ എം.ഡി.എം.എ പിടിച്ചെടുത്തത് തിരുവനന്തപുരം ജില്ലയിലാണ് (920.42 ഗ്രാം). മലപ്പുറത്ത് 536.22 ഗ്രാമും കാസർകോട് 80.11 ഗ്രാമും എം.ഡി.എം.എ പിടികൂടി. കൊല്ലത്ത് 69.52 ഗ്രാമും കോഴിക്കോട് 48.85 ഗ്രാമും എറണാകുളത്ത് 16.72 ഗ്രാമും എം.ഡി.എം.എ പിടികൂടി. കണ്ണൂരിൽ 9.42 ഗ്രാമും തൃശൂരിൽ 6.71 ഗ്രാമും എം.ഡി.എം.എയാണ് പിടികൂടിയത്. ഏറ്റവും കൂടുതൽ കഞ്ചാവ് പിടികൂടിയത് കോട്ടയം ജില്ലയിലാണ് (92.49 കിലോ). തൃശൂരിൽ 21.83 കിലോയും മലപ്പുറത്ത് 18.98 കിലോയും കഞ്ചാവും ഇക്കാലയളവിൽ പിടികൂടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

