ഒരു വർഷം 3000 സൈബർ കേസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളിൽ വൻ വർധന. 2016 നെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായത്. സമൂഹമാധ്യമങ്ങൾ സജീവമായതും അതിന്‍റെ ദുരുപയോഗവും കുറ്റകൃത്യങ്ങളുടെ തോതിലുണ്ടാക്കിയ വർധനയാണ് ഇത് തെളിയിക്കുന്നതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
അംഗീകാരമില്ലാത്ത വായ്പ ആപ്പുകൾ, സമ്മാന ഓഫറുകൾ, വിഡിയോ ചാറ്റുകൾ എന്നിവ വഴിയെല്ലാം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യക്തികളുടെ അക്കൗണ്ടുകളുടെ വ്യാജനുണ്ടാക്കി സൗഹൃദ ലിസ്റ്റിലുള്ളവരിൽനിന്ന് പണം തട്ടുന്ന സംഭവങ്ങളും പരാതിയായിട്ടുണ്ട്. അപകീർത്തി-വിദ്വേഷ പ്രചാരണങ്ങളും ഇക്കാലയളവിൽ കേസുകളായി. പ്രവർത്തനകേന്ദ്രം പലപ്പോഴും വിദേശരാജ്യങ്ങളായതിനാൽ തുടർ നടപടികളുണ്ടാകാറില്ലെന്ന ആക്ഷേപമുണ്ട്.
2016 മുതൽ 2023 നവംബർ വരെ റിപ്പോർട്ട് ചെയ്ത സൈബർ കേസുകൾ
2016- 283 കേസുകൾ
2017- 320
2018- 340
2019- 307
2020- 426
2021- 629
2022- 773
2023- 2905
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

