Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലമ്പൂര്‍-ഷൊര്‍ണൂര്‍...

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ 30 മുതല്‍ ഒരു ട്രെയിൻ കൂടി

text_fields
bookmark_border
train
cancel
Listen to this Article

നിലമ്പൂര്‍: ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ ഒരു ട്രെയിൻകൂടി അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. നിലമ്പൂര്‍-ഷൊര്‍ണൂര്‍ എക്‌സ്​പ്രസാണ് ഈ മാസം​ 30 മുതല്‍ സര്‍വിസ് നടത്തുക. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ പാസഞ്ചറുകളിലൊന്നാണ് സ്‌പെഷല്‍ എക്‌സ്​പ്രസായി ആരംഭിക്കുന്നത്.

ഷൊര്‍ണൂരില്‍നിന്ന് രാവിലെ 7.05ന് പുറപ്പെട്ട് രാവിലെ 8.50ന് നിലമ്പൂരിലെത്തുന്ന 06465 നമ്പര്‍ സര്‍വിസും നിലമ്പൂരില്‍നിന്ന് രാവിലെ 10.10ന് പുറപ്പെട്ട് 11.50ന് ഷൊര്‍ണൂരിലെത്തുന്ന 06468 നമ്പര്‍ സര്‍വിസുമാണ് തുടങ്ങുന്നത്. ഇതോടെ പാതയില്‍ നാല്​ ട്രെയിനാവും. നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്​പ്രസ്​, നിലമ്പൂര്‍-കോട്ടയം സ്‌പെഷല്‍ എക്‌സ്​പ്രസ്, അണ്‍ റിസര്‍വ്ഡ് സ്‌പെഷല്‍ എക്‌സ്​പ്രസ് സര്‍വിസ് എന്നിവയാണ്​ മറ്റുള്ളവ.

ഏഴ്​ ജോടി സര്‍വിസുകളുണ്ടായിരുന്ന പാതയിൽ പാസഞ്ചറുകളെല്ലാം നിർത്തലാക്കിയാണ്​​ നാല്​ എക്‌സ്​പ്രസ് സര്‍വിസിന് മാത്രം റെയില്‍വേ അനുമതി നല്‍കിയത്. മറ്റ്​ പാസഞ്ചർ ട്രെയിനുകൾ ജൂൺ ആദ‍്യവാരത്തോടെ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrain service
News Summary - 30 to one more train in Nilambur-Shoranur route
Next Story