വീട്ടില്‍ നിന്ന് 30 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി
text_fieldsപിരപ്പന്‍കോട് പേരയത്തുമുകള്‍ ദാറുസ്സലാമില്‍ സുലൈമാെൻറ മോഷണം നടന്ന വീട്ടിലെ മേശയില്‍നിന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്ന നിലയില്‍
വെഞ്ഞാറമൂട്: വീട്ടില്‍നിന്ന് 30 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പിരപ്പന്‍കോട് പേരയത്തുമുകള്‍ ദാറുസ്സലാമില്‍ സുലൈമാെൻറ വീട്ടില്‍നിന്നാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്.
വീട്ടുടമസ്ഥന് പുതിയ വീട് െവച്ച് താമസം മാറിയിരുന്നെങ്കിലും മുമ്പ് താമസിച്ചിരുന്ന വീട്ടില്‍നിന്ന് സാധനങ്ങള്‍ മാറ്റിയിരുന്നില്ല. പഴയ വീട്ടില്‍നിന്നാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്.
പിറകുവശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മേശ വലിപ്പിലുണ്ടായിരുന്ന താക്കോൽ കൈവശപ്പെടുത്തി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു.
വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി.

