Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം മെഡിക്കൽ...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ 30 പേർക്ക് കൂടി​ കോവിഡ്​

text_fields
bookmark_border
trivandrum-medical-college
cancel

തിരുവനന്തപുരം: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ 30 ​പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. കഴിഞ്ഞദിവസം 20 പേർക്ക്​ ​രോഗം സ്​ഥിരീകരിച്ചിരുന്നു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 50 കടന്നു. 

17, 18, 19 വാർഡുകളിലായി ചികിത്സയിലിരുന്നവർക്കും കൂട്ടിരിപ്പുകാർക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​.  ശസ്​ത്രക്രിയ കഴിഞ്ഞ രോഗികൾക്കുള്ള വാർഡുകളാണിവ. സാഹചര്യം ഗുരുതരമായതോടെ ഈ വാർഡുകൾ അടച്ചു. 

കഴിഞ്ഞദിവസം എട്ട്​ ഡോക്ടർമാർ ഉൾപ്പെടെ 20 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതിൽ രണ്ട് സ്​റ്റാഫ് നഴ്സ്, കൂട്ടിരിപ്പുകാർ എന്നിവരും ഉൾപ്പെടും. 40 ഡോക്ടർമാർ ഉൾപ്പെടെ 150ഓളം ജീവനക്കാർ നീരിക്ഷണത്തിലാണ്. 

കോവിഡ് ഡ്യൂട്ടി എടുക്കാത്ത ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥീരീകരിച്ചത് ആശങ്കക്കിടയാക്കി. മെഡിക്കൽ കോളജിൽ കൂടുതൽ വിഭാഗങ്ങൾ അടച്ചിടാൻ സാധ്യതയുണ്ട്​. ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലായതോടെ ജില്ലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ താളംതെറ്റുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മെഡിക്കൽ കോളജിൽ നിലവിൽ കോവിഡ്​ രോഗികളെയും അല്ലാത്തവരെയും ചികിത്സിക്കുന്നുണ്ട്​. 

അതേസമയം, തങ്ങളുടെ ആവശ്യം പരിഗണിക്കുന്നില്ലെന്ന് കാണിച്ച് പ്രതിഷേധവുമായി നഴ്സുമാർ രംഗത്തെത്തിയിരുന്നു​. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ്​ ഇവരുടെ ആവശ്യം.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collegekerala newstrivandrumcovid
News Summary - 30 more covid case in trivandrum medical college
Next Story