Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിദിനം 30...

പ്രതിദിനം 30 കുട്ടികൾക്ക്​ തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുവെന്ന്​

text_fields
bookmark_border
Stray Dogs
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ല്‍ഹി: ര​ണ്ടു​വ​ര്‍ഷ​ത്തി​നി​ടെ 465 കു​ട്ടി​ക​ള്‍ക്ക്​​ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ക​ടി​യേ​റ്റ​താ​യി ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ത്യ​വാ​ങ്​​മൂ​ലം. സ​മീ​പ​കാ​ല​ത്ത് പ്ര​തി​ദി​നം 30 കു​ട്ടി​ക​ള്‍ക്ക് തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ക​ടി​യേ​ല്‍ക്കു​ന്നു​വെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ പി.​പി. ദി​വ്യ സു​പ്രീം​കോ​ട​തി​യി​ല്‍ ഫ​യ​ല്‍ചെ​യ്ത സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ​രി​ധി​യി​ല്‍ 23,666 തെ​രു​വു​നാ​യ്ക്ക​ളു​ണ്ട്. തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ക​ടി​യേ​റ്റ കു​ട്ടി​ക​ളി​ല്‍ പ​ല​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മാ​യി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 11 വ​യ​സ്സു​കാ​ര​ൻ നി​ഹാ​ൽ കൊ​ല്ല​പ്പെ​ട്ട​തും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്​​ക്ക​ളെ ദ​യാ​വ​ധം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​നി​ക്കാ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന മേ​ധാ​വി, പൊ​തു ആ​രോ​ഗ്യ വ​കു​പ്പ്, മൃ​ഗ​ക്ഷേ​മ സം​ഘ​ട​നാ പ്ര​തി​നി​ധി എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന മൂ​ന്നം​ഗ വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത്​ നി​ർ​ദേ​ശ​മാ​യി ന​ൽ​കി. കേ​ര​ള​ത്തി​ലെ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ പ്ര​ശ്ന​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന്​ ​ജൂ​ലൈ​യി​ൽ കേ​സ്​ പ​രി​ഗ​ണി​ക്ക​വേ സു​പ്രീം​കോ​ട​തി വാ​ക്കാ​ൽ പ​രാ​മ​ർ​​ശി​ച്ചി​രു​ന്നു. എ.​ബി.​സി ച​ട്ട​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കാ​ത്ത​താ​ണ് കേ​ര​ള​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​ക്ക് കാ​ര​ണ​മെ​ന്നാ​ണ്​ കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്ന മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogsstreetdog
News Summary - 30 children are bitten by stray dogs every day
Next Story