ആ പൊന്നുമോളെ ജീവിതത്തിൽനിന്ന് ഇടിച്ചുതെറുപ്പിച്ചു, എന്നിട്ടവൻ നിർത്താതെ പോയി...
text_fieldsസഹറ ഫാത്തിമ
പനമരം (വയനാട്): ഉമ്മയുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് മൂന്നുവയസുകാരി സഹറ ഫാത്തിമയെ ഒരു ബൈക്ക് വന്നിടിച്ചത്. ഗുരുതരമായി പരിക്കേറ്റു പിടഞ്ഞ ആ പൊന്നുമോളെ ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ ആ ക്രൂരൻ ബൈക്കുമായി കടന്നുകളഞ്ഞു. ജീവനുവേണ്ടി മല്ലിട്ട കുരുന്നിനെ ആദ്യം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. എന്നാൽ, നാടിന്‍റെ മുഴുവൻ പ്രാർഥനകളും വിഫലമാക്കി സഹറ ഒടുവിൽ മരണത്തിന് കീഴടങ്ങി.
പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും ഏകമകളാണ് സഹറ ഫാത്തിമ. മീനങ്ങാടി ചണ്ണാളിയിലെ മാതാവിന്‍റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ഇടവഴിയില്‍ നിന്ന് കയറിവന്ന പൾസർ ബൈക്ക് കുഞ്ഞിനെ ഇടിച്ചുതെറിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോയതിനെ തുടർന്ന് മീനങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

