സിനിമ സെറ്റ് തകർത്ത മൂന്നുപേർ കൂടി അറസ്റ്റിൽ; പ്രതികൾക്കെതിരെ കാപ്പ ചുമത്തി
text_fieldsകാലടി: ശിവരാത്രി മണപ്പുറത്ത് സിനിമ ഷൂട്ടിങ്ങിന് നിർമിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് ഭാഗികമായി തകർത്ത കേസിൽ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) യുവജന സംഘടനയായ രാഷ്ട്രീയ ബജ്രംഗ്ദൾ പ്രവർത്തകരായ മൂന്ന് പേർകൂടി അറസ്റ്റിൽ. ഇരിങ്ങോൾ കാവിശ്ശേരി വീട്ടിൽ കെ.ആർ. രാഹുൽ (23), കൂടാലപ്പാട് നെടുമ്പിള്ളി വീട്ടിൽ എൻ.എം. ഗോകുൽ (25), കീഴില്ലം വാഴപ്പിള്ളിൽ വീട്ടിൽ വി.ആർ. സന്ദീപ് കുമാർ (33) എന്നിവരാണ് ചൊവ്വാഴ്ച പിടിയിലായത്.

ഒന്നാം പ്രതിയും രാഷ്ട്രീയ ബജ്രംഗ്ദൾ ജില്ല പ്രസിഡൻറുമായ മലയാറ്റൂർ മണപ്പാട്ടുചിറക്ക് സമീപം വെട്ടിക്കാട്ടിൽ വീട്ടിൽ രതീഷ് (37), മുടക്കുഴ തേവരക്കുടി വീട്ടിൽ രാഹുൽ രാജ് (19) എന്നിവർ കഴിഞ്ഞ ദിവസം െപാലീസ് പിടിയിലായിരുന്നു. ഈ പ്രതികൾക്കെതിരെ കാപ്പ ചുമത്തിയതായി െപാലീസ് പറഞ്ഞു.
വർഗീയത പടർത്തിയതിനും മോഷണം, സ്വകാര്യഭൂമിയിൽ അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കിയതിനുമാണ് കേെസടുത്തിരിക്കുന്നെതന്ന് െപാലീസ് പറഞ്ഞു. കോവിഡ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന അഞ്ചുപേർ ഉൾപ്പെടെ അമ്പതോളം പേർെക്കതിരെയാണ് കേസ്.
