Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷൂസിൽ ഒളിപ്പിച്ച...

ഷൂസിൽ ഒളിപ്പിച്ച മൂന്ന് കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
ഷൂസിൽ ഒളിപ്പിച്ച മൂന്ന് കിലോ കഞ്ചാവ് പിടികൂടി
cancel

എറണാകുളം: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും റെയിൽവേ പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് കിലോ കഞ്ചാവ് പിടികൂടി. പ്ലാറ്റ്‌ഫോം നമ്പർ ആറിന് വടക്കുഭാഗത്തുള്ള മേൽപ്പാലത്തിന് അടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നാല് ജോടി ഷൂസുകളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.


എറണാകുളം സൗത്ത് ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ മേൽനോട്ടത്തിലുള്ള സി.പി.ഡി.എസ് ടീമും, റെയിൽവേ ഡി.വൈ.എസ്.പി ജോർജ് ജോസഫിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും നടത്തിയ പരിശോധനക്കിടെയാണ് സംശയാസ്പദമായ രീതിയിൽ ഷൂസുകൾ കണ്ടത്.

ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നിർദ്ദേശപ്രകാരം സി.പി.ഡി.എസ് സംഘം നടത്തിയ വിശദമായ പരിശോധനയിൽ ഷൂസിനുള്ളിലെ സോക്സിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കൂടാതെ ഒരു വാട്ടർ ഫ്ലാസ്കിനുള്ളിലും കഞ്ചാവ് നിറച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ എറണാകുളം റെയിൽവേ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ. ബാലൻ കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja seizedRailway PoliceErnakulamCrimeNews
News Summary - 3 kg ganja seized from shoes at Ernakulam South railway station
Next Story