Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധനരാജ് വധം: മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 1​6 ​ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരെ വെറുതെവിട്ടു

text_fields
bookmark_border
Dhanaraj Murder
cancel

തളിപ്പറമ്പ്: സി.പി.എം പ്രദേശിക നേതാവ് സി.വി. ധനരാജിനെ വെ​ട്ടിക്കൊന്ന കേസിൽ 20 പ്രതികളിൽ മൂന്ന് പേർ മാത്രം കുറ്റക്കാരെന്ന് കോടതി. ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരായ ബാക്കി 1​6 ​പേരെയും വെറുതെവിട്ടു. ഒരു പ്രതി പിന്നീട് കൊല്ലപ്പെട്ടിരുന്നു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധിപറഞ്ഞത്.

ഒന്നാം പ്രതി ടി.പി. ബിജു (34), രണ്ടാം പ്രതി കക്കംപാറയിലെ എം. വിപിൻ (34), മൂന്നാം പ്രതി കക്കംപാറയിലെ എം. വൈശാഖ് (31) എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. ഇവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.

നാല് മുതൽ 20 വരെ പ്രതികളായ രാമന്തളി മൊട്ടക്കുന്നിലെ ചിറ്റടിയിലെ സി.സുകേഷ് (31), കക്കംപാറയിലെ കെ.വി. പ്രജിത്ത് ലാൽ (31), കെ. അനൂപ് (31), കക്കംപാറയിലെ പണ്ടാരവളപ്പിൽ രാജേഷ് (39), കാങ്കോൽ ആലക്കാട്ടെ കെ.എം. ബിജു (44), പയ്യന്നൂർ കാരയിലെ പി.രാജേഷ് കുമാർ (53), രാമന്തളി കക്കംപാറയിലെ കെ. മനൂപ് (32), മൊട്ടക്കുന്നിലെ സി. ഷൈജു (31), കക്കംപാറയിലെ കെ. ധനേഷ് (39), മൊട്ടക്കുന്നിലെ പി.പി. രാജീവൻ (34), കക്കംപാറയിലെ കെ. മധു (42), തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ എസ്.ആർ. അജീഷ് (കണ്ണൻ-38), ചെറുവത്തൂർ കുട്ടമത്തെ തമ്പാൻ മണിയേരി (58), പയ്യന്നൂർ കാരയിലെ രമേശൻ കാര (50), കാങ്കോൽ വടശ്ശേരിയിലെ എ.പി.നിജേഷ് (കുട്ടൻ-38), മൊട്ടക്കുന്നിലെ മാട്ടൂക്കാരൻ ലിജിൻ (31) എന്നിവരെയാണ് വെറുതെ വിട്ടത്.

ഒന്നാം പിണറായി വിജയൻ സർക്കാറിൽ അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്ന 2016 ജൂലൈ 11-നാണ് സി.വി. ധനരാജ് കൊല്ലപ്പെട്ടത്. 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരാണ് പ്രതികൾ. 12-ാം പ്രതിയായ സി.ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. ബാക്കി 19 പ്രതികൾ വിധി കേൾക്കാനായി കോടതിയിൽ എത്തി.

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്നു കൊല്ലപ്പെട്ട രാമന്തളി കാരന്താട്ടെ സി.വി.ധനരാജ്. വീടിനുമുന്നിൽ ഒരുസംഘം ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചു എന്ന ആരോപണം ഉയർന്നിരുന്നു.

രണ്ടു ഘട്ടങ്ങളിലായി രണ്ടിടത്ത് ഗൂഢാലോചന നടത്തിയാണ് ധനരാജിനെ കൊലപ്പെടുത്തിയത് എന്നതായിരുന്നു കേസ്. ഒരു വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് കോടതിക്ക് മുന്നിൽ വലിയ പൊലീസ് സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3 guilty, 16 BJP-RSS workers acquitted in Dhanaraj murder
Next Story