Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട്ട് മൂന്ന് കോടിയുടെ ഹഷീഷ് ഓയിൽ പിടികൂടി; കടത്തിയത് ബസിൽ
text_fieldsbookmark_border
കോഴിക്കോട്: രാമാനാട്ടുകരയിൽ കോടികളുടെ ലഹരിമരുന്ന് വേട്ട. രാമനാട്ടുകര ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് രാജ്യാന്തര വിപണിയിൽ മൂന്ന് കോടി രൂപയിലധികം വില വരുന്ന ഹഷീഷ് ഓയിലുമായി ഓൾ പിടിയിലായി. സംഭവത്തിൽ കോഴിക്കോട് പയ്യാനക്കൽ ചക്കുംകടവ് സ്വദേശി അൻവർ അറസ്റ്റിലായി.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഫറോക്ക് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് അൻവർ പിടിയിലായത്. മൂന്ന് പൊതികളിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മൂന്ന് കിലോയോളം വരുന്ന ഹഷീഷ് ഓയിൽ.
ലഹരിമരുന്നുമായി രാമനാട്ടുകരിൽ ബസ് ഇറങ്ങിയ വേളയിലാണ് അൻവറിനെ എക്സൈസ് സംഘം പിടികൂടിയത്.
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നാണ് ലഹരിമരുന്ന് കേരളത്തിൽ എത്തിച്ചത്. അൻവർ മുമ്പും മയക്കുമരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്.
Next Story

