Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസുകാരനെ കാലിൽപിടിച്ച് വലിച്ചിഴച്ച പ്രതികൾ പിടിയിൽ -VIDEO

text_fields
bookmark_border
പൊലീസുകാരനെ കാലിൽപിടിച്ച് വലിച്ചിഴച്ച പ്രതികൾ പിടിയിൽ -VIDEO
cancel

കൊച്ചി: മദ്യലഹരിയിൽ അതിരുവിട്ട ലോകകപ്പ് ഫുട്ബാൾ വിജയാഘോഷം ചോദ്യം ചെയ്ത പൊലീസുകാരെ കൈയേറ്റം ചെയ്ത പ്രതികൾ അറസ്റ്റിൽ. മർദനത്തിനിടെ സിവിൽ പൊലീസ് ഓഫിസറായ ലിബിൻ രാജിനെ കാലിൽപിടിച്ച് നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തിരുന്നു.

കലൂർ സ്വദേശികളായ ബാങ്ക് റോഡ് നിലവരത്ത് വീട്ടിൽ അരുൺ ജോർജ്(31), പോണോത്ത് റോഡ് തടങ്ങാട് വീട്ടിൽ ശരത്(32), പോണോത്ത് റോഡ് പൂവങ്കേരി വീട്ടിൽ റിവിൻ (33) എന്നിവരെയാണ് നോർത്ത് പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം.

അർജന്റീന-ഫ്രാൻസ് ലോകകപ്പ് ഫുട്ബാൾ മത്സരം കഴിഞ്ഞയുടനെ മദ്യലഹരിയിൽ പ്രതികൾ കലൂരിൽ നടത്തിയ ആഘോഷത്തിനിടെ വഴിതടയുകയും പൊതുജനങ്ങൾക്ക് നേരെ ഭീഷണി ഉയർത്തുകയുമായിരുന്നു. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനി​ടെയാണ് നോർത്ത് പൊലീസ് സ്റ്റേഷനിലെ ലിബിൻ രാജ്, ബിബിൻ എന്നീ ഉദ്യോഗസ്ഥരെ സംഘം ആക്രമിച്ചത്.

ഇന്നലെ കണ്ണൂരിൽ വിജയാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെ​ട്ടേറ്റിരുന്നു. കൊല്ലത്തും തിരുവനന്തപുരത്തും സംഘർഷം ഉണ്ടായിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3 arrested in Kochi cops attacked as FIFA World Cup celebrations turn to chaos
Next Story