Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightര​ണ്ടു​വ​യ​സ്സു​കാ​രി...

ര​ണ്ടു​വ​യ​സ്സു​കാ​രി വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
ര​ണ്ടു​വ​യ​സ്സു​കാ​രി വെ​ള്ള​ക്കെ​ട്ടി​ൽ  മ​രി​ച്ച നി​ല​യി​ൽ
cancel

പ​​യ്യോ​​ളി: വീ​​ട്ടി​​ൽ നി​​ന്ന് കാ​​ണാ​​താ​​യ ര​​ണ്ട് വ​​യ​​സ്സു​​കാ​​രി​​യെ ഒ​​രു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ വെ​​ള്ള​​ക്കെ​​ട്ടി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. അ​​യ​​നി​​ക്കാ​​ട് ക​​മ്പി​​വ​​ള​​പ്പി​​ൽ ഷം​​സീ​​ർ-​അ​​ഷ​​റ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​യ ആ​​മി​​ന ഹ​​ജ് വ​​യാ​​ണ് മ​​രി​​ച്ച​​ത്.

ഉ​​ച്ച​​ക്ക് 12ഓ​​ടെ വീ​​ട്ടി​​ലെ വ​​രാ​​ന്ത​​യി​​ൽ ക​​ളി​​ച്ച് കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന കു​​ട്ടി​​യെ പി​​ന്നീ​​ട് കാ​​ണാ​​താ​​വു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വി​​വ​​രം കൈ​​മാ​​റി​​യ​​തി​​നെ തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​രും പൊ​​ലീ​​സും തി​​ര​​ച്ചി​​ൽ ആ​​രം​​ഭി​​ച്ചു. ഇ​​തി​​നി​​ടെ​​യാ​​ണ് കി​​ലോ​​മീ​​റ്റ​​റ​​ക​​ലെ​​യു​​ള്ള കൊ​​ളാ​​വി​​പ്പാ​​ല​​ത്തി​​ന​​ടു​​ത്തു​​ള്ള തോ​​ട്ടി​​ൽ കു​​ട്ടി​​യെ  മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

കു​​ട്ടി​​യു​​ടെ ആ​​ഭ​​ര​​ണ​​ങ്ങ​​ൾ ന​​ഷ്​​​ട​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. മൃ​​ത​​ദേ​​ഹം കൊ​​യി​​ലാ​​ണ്ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. പോ​​സ്​​​റ്റ്​​​മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം മൃ​​ത​​ദേ​​ഹം വെ​​ള്ളി​​യാ​​ഴ്ച ഖ​​ബ​​റ​​ട​​ക്കും. സ​​ഹോ​​ദ​​രി: സ​​ൽ​​ന മ​​റി​​യം.

Show Full Article
TAGS:death news baby death kerala news 
Next Story