ഗവ.ആയുര്‍വേദ കോളജ് അധ്യാപക സംഘടനയുടെ 29-ാം സംസ്ഥാന സമ്മേളനം അഞ്ച് മുതൽ
text_fieldsതിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ കോളജ് അധ്യാപകരുടെ സർവീസ് സംഘടനയായ അഖില കേരള ഗവ.ആയുര്‍വേദ കോളജ് അധ്യാപക സംഘടനയുടെ ( എ.കെ.ജി.എസി.എ.എസ്) 29-ാം സംസ്ഥാന സമ്മേളനം ഈ മാസം അഞ്ച് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗവ.ആയുര്‍വേദ കോളജ് ആഡിറ്റേറിയത്തില്‍ സമ്മേളനത്തിന്റെ ഭാഗമായി കേരള മെഡിക്കല്‍ വാല്യൂ ടൂറിസത്തിന് ആയുര്‍വേദം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഐ.ബി സതീശ് എം.എല്‍എ. അധ്യക്ഷത വഹിക്കും.
ആറിന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എ.കെ.ജി.എസി.എ.എസ് സംസ്ഥാന പ്രസിഡന്റ് പി. ബെനഡിക്ട് അധ്യക്ഷതവഹിക്കും. മന്ത്രി വീണ ജോര്‍ജ്, മുൻ എം.പി ടി.എന്‍ സീമ എന്നിവര്‍ സംസാരിക്കും.
ഏഴിന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം പുതിയ ഭാരവാഹികൾ ചുമതയേൽക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തും. ഡോ.സി ഡി. ലീന, ഡോ.ഡി.രാമനാഥന്‍, ഡോ.കെ ജ്യോതിലാല്‍, ഡോ. സെബി, ഡോ.എസ് ആര്‍ ദുർഗാ പ്രസാദ്, ഡോ. ഇട്ടൂഴി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഡോ. ജോണ്‍സണ്‍, ഷാാമില്‍ മുഹമ്മദ്, ഡോ.അര്‍ജുന്‍ വിജയ്, ഡോ.അനീഷ് എസ്, ഡോ.നയനാ ദിനേഷ് തുടങ്ങിയവര്‍ സംസാരിക്കും. വൈകീട്ട് ആറ് മുതല്‍ കലാസന്ധ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

