Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകടത്തിൽപെട്ട...

അപകടത്തിൽപെട്ട വാഹനത്തില്‍നിന്ന് 29 ലക്ഷം രൂപയും സ്വര്‍ണവും പിടികൂടി

text_fields
bookmark_border
അപകടത്തിൽപെട്ട വാഹനത്തില്‍നിന്ന് 29 ലക്ഷം രൂപയും സ്വര്‍ണവും പിടികൂടി
cancel

കൊ​ണ്ടോ​ട്ടി: അ​പ​ക​ട​ത്തി​ല്‍പെ​ട്ട കാ​റി​ല്‍നി​ന്ന് 29,84,700 രൂ​പ​യും 750.108 ഗ്രാം ​സ്വ​ര്‍ണ​വും പി​ടി​കൂ​ടി. മൂ​ന്നു​പേ​രെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം എ​ര്‍ജി​പ്പ​ടി മ​ണ്ടോ​ട്ടി മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് (18), മ​ധു​ര സ്വ​ദേ​ശി പാ​ലു​ച്ച​മൈ എ​സ്.​പി.​ആ​ര്‍. ര​ങ്കു (62), സീ​മാ​ഗ​ല്‍ പെ​ച്ച​മാ​മ​ന്‍ സ്ട്രീ​റ്റി​ലെ മ​ണി​ക​ണ്ഠ​ന്‍ (48) എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

കൊ​ണ്ടോ​ട്ടി ബൈ​പാ​സ് റോ​ഡി​ല്‍ ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച 5.30നാ​യി​രു​ന്നു സം​ഭ​വം. പൊ​ലീ​സി​ന്റെ വാ​ഹ​നം ക​ണ്ട് പി​റ​കോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച റെ​നോ​ള്‍ട്ട് കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലി​ടി​ച്ചു.

ഇ​തോ​ടെ നൈ​റ്റ് പ​ട്രോ​ളി​ങ് സം​ഘം വാ​ഹ​ന​ത്തി​ന​ടു​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണ​വും സ്വ​ര്‍ണ​വും ക​ണ്ടെ​ടു​ത്ത​ത്. എ.​എ​സ്.​ഐ വി​ജ​യ​ന്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ഷു​ഹൈ​ബ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

കൊ​ണ്ടോ​ട്ടി ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍ ശ​ര​ത് ച​ന്ദ്ര​ബോ​സി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി. റി​പ്പോ​ര്‍ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold seizedaccident
News Summary - 29 lakh rupees and gold seized from the accident vehicle
Next Story