ഗുരുവായൂരിൽ 29 ജീവനക്കാര്‍ക്ക് കൂടി കോവിഡ്
text_fieldsഗുരുവായൂര്‍: ക്ഷേത്രനഗരത്തിലെ കോവിഡ് വ്യാപനം ഗുരുതരം. ദേവസ്വം ജീവനക്കാർക്ക് ശനിയാഴ്ച നടത്തിയ പരിശോധനയില്‍ 29 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ദേവസ്വം മെഡിക്കൽ സെൻററിൽ ആരോഗ്യ വകുപ്പ് 151 പേർക്ക് നടത്തിയ പരിശോധനയിൽ 18 പേർക്കും ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വകാര്യ ലാബിെൻറ സഹകരണത്തോടെ 271 പേർക്ക് നടത്തിയ പരിശോധനയിൽ 11 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരേത്ത 46 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ എണ്ണം 75 ആയി.
രണ്ട് ദിവസങ്ങളിലായി ക്ഷേത്രത്തിലെ 575 ജീവനക്കാർക്കാണ് പരിശോധന നടത്തിയത്. 1300ലേറെ പേർക്ക് പരിശോധന ബാക്കിയുണ്ട്. ഇനി ചൊവ്വാഴ്ചയാണ് പരിശോധന. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടന്ന് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. നേരേത്ത ബുക്ക് ചെയ്തിരുന്ന നാല് വിവാഹങ്ങൾ ശനിയാഴ്ച നടന്നു. ഞായറാഴ്ച മുതൽ വിവാഹങ്ങളും ഇല്ല. ക്ഷേത്രം നിൽക്കുന്ന പ്രദേശം കണ്ടെയ്ൻമെൻറ് സോണാക്കി. ഇന്നർ റിങ് റോഡിലേക്കുള്ള റോഡുകളെല്ലാം പൊലീസ് അടച്ചുകെട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

