280 അംഗ കെ.പി.സി.സി സമിതിക്ക് അംഗീകാരം
text_fieldsതിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കെ.പി.സി.സി അംഗ പട്ടികക്ക് ഹൈകമാൻഡിന്റെ അംഗീകാരം. 280 അംഗ കെ.പി.സി.സി സമിതിക്കാണ് അംഗീകാരം നല്കിയത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങൾക്കകം ഉണ്ടാകും. നേരേത്ത അയച്ച പട്ടിക പരാതിമൂലം ഹൈകമാന്ഡ് തള്ളിയിരുന്നു. പിന്നാലെ കൂടുതല് പുതുമുഖങ്ങളെ ഉള്പ്പെടുത്തി അയച്ച പട്ടികയാണ് ഇപ്പോൾ അംഗീകരിച്ചത്. പുതിയ പട്ടികയിൽ കാര്യമായ വിവാദങ്ങളുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് നേതൃത്വം. രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര' കേരളത്തിൽ പര്യടനം നടക്കുന്ന വേളയിൽത്തന്നെ പട്ടിക പുറത്തുവരും.
75 ഓളം പുതുമുഖങ്ങൾ പട്ടികയിലുണ്ടായേക്കുമെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വോട്ടവകാശം ഉള്ളത് പട്ടികയിലുള്ള 280 പേർക്കാണ്. ഒരു ബ്ലോക്കില് നിന്ന് ഒരാള് എന്ന നിലയില് യുവാക്കളും വനിതകളും പട്ടികയില് ഉള്പ്പെടുന്നു. ഒപ്പം, ഗ്രൂപ് സമവാക്യങ്ങളും പരിഗണിച്ചു.
ഭാരത് ജോഡോ യാത്ര ചരിത്രസംഭവമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പട്ടികക്ക് അംഗീകാരം ലഭിച്ച കാര്യം വ്യക്തമാക്കിയ വാര്ത്തസമ്മേളനത്തില് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

