Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രീതക്ക് പെൺകുഞ്ഞ്...

പ്രീതക്ക് പെൺകുഞ്ഞ് പിറന്നത് ഓട്ടോയിൽ; ആശ വർക്കറുടെ മനോധൈര്യം തുണയായി

text_fields
bookmark_border
പ്രീതക്ക് പെൺകുഞ്ഞ് പിറന്നത് ഓട്ടോയിൽ; ആശ വർക്കറുടെ മനോധൈര്യം തുണയായി
cancel
camera_alt

പ്രീ​ത​യു​ടെ കു​ഞ്ഞു​മാ​യി ആ​ശ വ​ർ​ക്ക​ർ ശാ​ലി​നി

കാ​ഞ്ഞി​ര​പ്പു​ഴ: ആ​ശ വ​ർ​ക്ക​ർ ശാ​ലി​നി​യു​ടെ ആ​ത്മ​ധൈ​ര്യം ര​ക്ഷി​ച്ച​ത് ആ​ദി​വാ​സി യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും. കാ​ഞ്ഞി​ര​പ്പു​ഴ വെ​ള്ള​ത്തോ​ട് കോ​ള​നി​യി​ലെ ച​ന്ദ്ര​ന്റെ ഭാ​ര്യ പ്രീ​ത (28) പ്ര​സ​വ​വേ​ദ​ന​യെ തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ വേ​ദ​ന ക​ല​ശ​ലാ​യി.

കൂടെയുണ്ടായിരുന്ന ശാലിനി ഓ​ട്ടോ നി​ർ​ത്തിച്ച് പു​ത​പ്പ് ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം മ​റ​ച്ച് പ്രീ​തയ്ക്ക് പ്രസവ ശു​ശ്രൂ​ഷ നൽകി. കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും പൊ​ക്കി​ൾ​കൊ​ടി മു​റി​ക്കാ​ൻ സു​ര​ക്ഷി​ത ആ​യു​ധ​ം ഉണ്ടാ​യി​രു​ന്നി​ല്ല. തു​ണി​യെ​ടു​ത്ത് കു​ഞ്ഞി​നെ പു​ത​പ്പി​ച്ചു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ശു​ശ്രൂ​ഷ ന​ൽ​കി.

ഇ​വ​രു​ടെ ഇ​പ്പോ​ഴ​ത്തെ പെ​ൺ​കു​ഞ്ഞി​ന് 2.74 കി​ലോ​ഗ്രാം ഭാ​ര​മു​ണ്ട്. അ​മ്മ​യും കു​ഞ്ഞും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സു​ഖ​മാ​യി​രി​ക്കു​ന്നു. സു​ചി​ത്ര, എ​ബി​ൻ എ​ന്നീ കു​ട്ടി​ക​ളും പ്രീ​ത​ക്കു​ണ്ട്. മു​ഡു​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പ്രീ​ത​യു​ടെ മൂ​ന്നാ​മ​ത്തെ കു​ഞ്ഞ് മാസങ്ങൾക്ക് മുമ്പ് ശ്വാ​സ​നാ​ള​ത്തി​ൽ പാ​ൽ കു​ടു​ങ്ങി മ​രി​ച്ചി​രു​ന്നു.

കാ​ഞ്ഞി​ര​പ്പു​ഴ വ​ർ​മ്മം​കോ​ട് വേ​ണു​ഗോ​പാ​ല​ന്റെ ഭാ​ര്യ​യാ ണ്ശാ​ലി​നി​ (42). ഒ​റ്റ​പ്ര​സ​വ​ത്തി​ൽ മൂ​ന്ന് ക​ൺ​മ​ണി​ക​ളായിരുന്നു ശാലിനിക്ക്. ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ക്ഷ​യ്, അ​ഭി​ഷേ​ക്, അ​ഭി​ന​വ് എന്നിവർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Autodelivery
News Summary - 28-Year-Old Woman gave Birth to a Baby in Auto
Next Story