തമിഴ്നാട്ടിലെ റെഡ്സോണില്‍ നിന്ന് കോട്ടയത്തെത്തിയ വിദ്യാര്‍ഥികള്‍ ക്വാറന്‍റീനില്‍ പോയില്ല
text_fieldsകോട്ടയം: തമിഴ്‌നാട്ടിലെ റെഡ്‌സോണ്‍ ജില്ലയില്‍ നിന്ന് കോട്ടയത്തെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്‍റീനില്‍ പോയില്ലെന്ന് ജില്ല ഭരണകൂടം. റെഡ്‌സോണായ തിരുവള്ളൂരില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയത്.
34 വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍നിന്നും കോട്ടയത്ത് തിരികെയത്തിയത്. എന്നാല്‍ നാല് പേര്‍ മാത്രമാണ് ക്വാറന്‍റീനില്‍ പോയതെന്നാണ് വിവരം. ബാക്കി 28 പേരെ കണ്ടെത്താന്‍ പൊലീസിന്‍റെ സഹായം തേടിയിരിക്കുകയാണ് ജില്ല ഭരണകൂടം.
റെഡ്‌സോണില്‍നിന്ന് വരുന്നവര്‍ 14 ദിവസം സര്‍ക്കാർവക നിർബന്ധിത ക്വാറന്‍റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയ കാര്യം ജില്ല ഭരണകൂടത്തെ അറിയിച്ചില്ലെന്നാണ് വിവരം.
വിദ്യാർഥികളെ കണ്ടെത്തിയതായും ഉടൻ ക്വാറന്‍റീനിലേക്ക് മാറ്റുമെന്നുമാണ് ജില്ല ഭരണകൂടം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
