Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂട്ട കോപ്പിയടി ; ...

കൂട്ട കോപ്പിയടി ; നാല്​ കോളജുകളിൽനിന്ന്​ പിടിച്ചെടുത്തത് 28 മൊബൈലുകൾ

text_fields
bookmark_border
കൂട്ട കോപ്പിയടി ;  നാല്​ കോളജുകളിൽനിന്ന്​ പിടിച്ചെടുത്തത് 28 മൊബൈലുകൾ
cancel

തി​രു​വ​ന​ന്ത​പു​രം: സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 23ന്​ ​ന​ട​ന്ന ബി.​ടെ​ക്​ മൂ​ന്നാം സെ​മ​സ്​​റ്റ​ർ സ​പ്ലി​മെൻറ​റി പ​രീ​ക്ഷ​ക്കി​ടെ ന​ട​ന്ന കൂ​ട്ട കോ​പ്പി​യ​ടി​യി​ൽ നാ​ല്​ കോ​ള​ജു​ക​ളി​ൽ​നി​ന്നാ​യി പി​ടി​ച്ച​ത്​ 28 മൊ​ബൈ​ലു​ക​ൾ. പാ​ല​ക്കാ​ട്​ ജി​ല്ല​യി​ലെ കോ​ള​ജി​ൽ​നി​ന്ന്​ 16ഉം ​മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജി​ൽ​നി​ന്ന്​ 10ഉം ​തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒാ​രോ കോ​ള​ജി​ൽ​നി​ന്ന്​ ഒ​ന്ന്​ വീ​ത​വു​മാ​ണ് ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രു​മാ​യും പ​രീ​ക്ഷ​വി​ഭാ​ഗം അ​ധ്യാ​പ​ക​രു​മാ​യും സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ഉ​പ​സ​മി​തി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ഹി​യ​റി​ങ്ങി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

പ​രീ​ക്ഷാ​ഹാ​ളി​ൽ മൊ​ബൈ​ൽ നി​രോ​ധ​ന​മു​ണ്ട്. മൊ​ബൈ​ലു​ക​ൾ പു​റ​ത്തു​വെ​ക്ക​ണ​മെ​ന്ന് ഇ​ൻ​വി​ജി​ലേ​റ്റ​ർ നി​ർ​ദേ​ശി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​ൻ​വി​ജി​ലേ​റ്റ​റെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ഒ​ന്ന്​ പു​റ​ത്തു​വെ​ക്കു​ക​യും ര​ഹ​സ്യ​മാ​യി ക​രു​തി​​യ മ​റ്റൊ​ന്നു​മാ​യി ഹാ​ളി​ലേ​ക്ക് ക​യ​റി​യ​വ​രു​മു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​ന​ധി​കൃ​ത​മാ​യി മൊ​ബൈ​ലു​മാ​യി ക​യ​റു​ന്ന​വ​ർ​ക്ക് തു​ട​ർ​ന്നു​ള്ള മൂ​ന്ന് ത​വ​ണ​വ​രെ പ​രീ​ക്ഷ എ​ഴു​താ​നാ​കി​ല്ലെ​ന്നാ​ണ് നി​യ​മം. ചി​ല കോ​ള​ജു​ക​ളി​ൽ മൊ​ബൈ​ലു​ക​ൾ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട്​ അ​ധ്യാ​പ​ക​രോ​ട് ക​യ​ർ​ത്ത സം​ഭ​വ​വു​മു​ണ്ടാ​യി.

ഒ​രേ വി​ഷ​യ​ത്തി​നാ​യി പ​ല വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചെ​ന്നാ​ണ്​ നി​ഗ​മ​നം. 75 മാ​ർ​ക്കി​നു​ള്ള ഉ​ത്ത​ര​ങ്ങ​ൾ​വ​രെ ചി​ല ഗ്രൂ​പ്പു​ക​ളി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ടു. പ​ല മൊ​ബൈ​ലു​ക​ളും ലോ​ക്​ ചെ​യ്​​ത സ്ഥി​തി​യി​ലാ​ണ്. ഓ​രോ കോ​ള​ജു​ക​ളി​ലെ​യും അ​ച്ച​ട​ക്ക​സ​മി​തി കൂ​ടി വി​ശ​ദ റി​പ്പോ​ർ​ട്ടു​ക​ൾ അ​ഞ്ച് ദി​വ​സ​ത്തി​ന​കം ന​ൽ​കാ​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:technical university
Next Story