Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്​ മെഡിക്കൽ...

കാസർകോട്​ മെഡിക്കൽ കോളജിൽ 273 തസ്​തികകൾ സൃഷ്​ടിക്കാൻ തീരുമാനം

text_fields
bookmark_border
കാസർകോട്​ മെഡിക്കൽ കോളജിൽ 273 തസ്​തികകൾ സൃഷ്​ടിക്കാൻ തീരുമാനം
cancel

തിരുവനന്തപുരം: കാസർകോട്​ മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 273 തസ്തികകള്‍ സൃഷ്​ടിക്കാന്‍ മന്ത്രിസഭ യോഗത്തി​​െൻറ തീരുമാനം.

300 കിടക്കകളോടുകൂടിയ ആശുപത്രി സൗകര്യങ്ങളാണ് കാസർകോട്​ മ െഡിക്കൽ കോളജിൽ ഇപ്പോൾ സജ്ജമാക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി, ഐ.പി സേവനങ്ങള്‍ ഇ വിടെ ലഭിക്കും. അനുവദിച്ച 50 ശതമാനം തസ്തികകളില്‍ ഉടനെ തന്നെ ജീവനക്കാരെ നിയമിക്കും. ബാക്കി തസ്തികകളില്‍ മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്ന മുറക്ക്​ ഒരു വര്‍ഷത്തിനകം നിയമനം നടത്താനും തീരുമാനിച്ചു.

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗം സ്ഥിരീകരിച്ചത് കാസർകോട്​ ജില്ലയിലാണ്. കേരളത്തില്‍ ആകെ 263 കോവിഡ് രോഗികള്‍ ചികിത്സയിലുള്ളപ്പോള്‍ അതില്‍ 131 പേരും കാസർകോട്​ ജില്ലയിലുള്ളവരാണ്.

91 ഡോക്ടര്‍മാര്‍, 182 അനധ്യാപക ജീവനക്കാര്‍ എന്നിവരുടെ തസ്തികകളാണ് സൃഷ്​ടിക്കുന്നത്. നാല്​ അസോസിയേറ്റ് പ്രഫസര്‍, 35 അസി. പ്രഫസര്‍, 28 സീനിയര്‍ റസിഡൻറ്​, 24 ജൂനിയര്‍ റസിഡൻറ്​ എന്നിങ്ങനെയാണ് അധ്യാപക തസ്തിക.

ഒരു ലേ സെക്രട്ടറി ആൻഡ്​ ട്രെഷറര്‍ (സീനിയര്‍ സൂപ്രണ്ട്), ഒരു ജൂനിയര്‍ സൂപ്രണ്ട്, മൂന്ന്​ സീനിയര്‍ ക്ലാര്‍ക്ക്, മൂന്ന്​ ക്ലാര്‍ക്ക്, ഒരു ടൈപ്പിസ്​റ്റ്​, ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്​റ്റൻറ്​ ഗ്രേഡ് രണ്ട്, ഒരു ഓഫിസ് അറ്റന്‍ഡൻറ്​, ഒരു സര്‍ജൻറ്​ ഗ്രേഡ് രണ്ട്, മൂന്ന്​ ഫുള്‍ ടൈം സ്വീപ്പര്‍, അഞ്ച്​ പാര്‍ട്ട് ടൈം സ്വീപ്പര്‍, ഒരു നഴ്‌സിങ്​ സൂപ്രണ്ട് ഗ്രേഡ് ഒന്ന്, രണ്ട്​ നഴ്‌സിങ്​ സൂപ്രണ്ട് ഗ്രേഡ് രണ്ട്, അഞ്ച്​ ഹെഡ് നഴ്‌സ്, 75 സ്​റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്, 10 നഴ്‌സിങ്​ അസിസ്​റ്റൻറ്​, 10 ഹോസ്പിറ്റല്‍ അറ്റന്‍ഡൻറ്​ ഗ്രേഡ് ഒന്ന്, 20 ഹോസ്പിറ്റല്‍ അറ്റന്‍ഡൻറ്​ ഗ്രേഡ് രണ്ട്, ഒരു ഫാര്‍മസിസ്​റ്റ്​ സ്​റ്റോര്‍ കീപ്പര്‍, മൂന്നു ഫാര്‍മസിസ്​റ്റ്​ ഗ്രേഡ് രണ്ട്, ആറ്​ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, മൂന്ന്​ ജൂനിയര്‍ ലാബ് അസിസ്​റ്റൻറ്​, രണ്ട്​ റിഫ്രക്ഷനിസ്​റ്റ്​ ഗ്രേഡ് രണ്ട്, അഞ്ച്​ റേഡിയോഗ്രാഫര്‍ ഗ്രേഡ് രണ്ട്, രണ്ട്​ തീയറ്റര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, രണ്ട്​ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്, രണ്ട്​ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്, രണ്ട്​ പവര്‍ ലോണ്ട്രി അറ്റൻഡര്‍, ഒരു ഇലക്ട്രീഷ്യന്‍, ഒരു റെഫ്രിജറേഷന്‍ മെക്കാനിക്, രണ്ട്​ സി.എസ്.ആര്‍. ടെക്‌നീഷ്യന്‍, രണ്ട്​ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, നാല്​ ഇ.സി.ജി. ടെക്‌നീഷ്യന്‍ എന്നിങ്ങനെയാണ് അനധ്യാപക തസ്തികകള്‍ സൃഷ്​ടിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskasarkodekerala healthcovid 19Kasarkode medicalcollegePinarayi VijayanPinarayi VijayanPinarayi Vijayan
News Summary - 273 New Posts to be created in kasarkode medical college -Kerala news
Next Story