Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശ വർക്കർമാരുടെ രണ്ടുമാസത്തെ പ്രതിഫലത്തിന് 26.11 കോടി രൂപ അനുവദിച്ചു

text_fields
bookmark_border
‘കേന്ദ്ര വിഹിതം എട്ടുമാസമായിട്ടും ലഭിച്ചിട്ടില്ല’
Asha worker
cancel
camera_altഫയൽ ചിത്രം

തിരുവനന്തപുരം: ആശ വർക്കർമാർക്ക്‌ രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ്‌ തുക വിനിയോഗിക്കുക. ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന്‌ നേരത്തെ 24.51 കോടി രൂപ അനുവദിച്ചിരുന്നു.

സംസ്ഥാനത്ത്‌ 26,125 ആശ വർക്കർമാരാണ് പ്രവർത്തിക്കുന്നത്. ഇവരുടെ വേതനത്തിൽ ഡിസംബർ മുതൽ ആയിരം രൂപ വർധിപ്പിച്ചിട്ടണ്ട്‌. ദേശീയ ആരോഗ്യ മിഷന്റെ കീഴിലാണ്‌ ആശ വർക്കർമാർ പ്രവർത്തിക്കുന്നത്‌. മിഷന്റെ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ തുകയുടെ കേന്ദ്ര വിഹിതം എട്ടുമാസമായിട്ടും ലഭ്യമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 26.11 crores sanctioned for two months salary of Asha workers
Next Story