26 വർഷത്തെ സാക്ഷരതാപ്രവർത്തനം; സുമതി മടങ്ങുന്നത് വെറും കൈയോടെ
text_fieldsസുമതി
നെന്മാറ: 26 വർഷത്തെ സാക്ഷരതാപ്രവർത്തനത്തിനൊടുവിൽ 60 വയസ്സിൽ നെന്മാറ പഞ്ചായത്തിലെ സാക്ഷരതാ പ്രേരക് കെ. സുമതി ബുധനാഴ്ച നെന്മാറ ബ്ലോക്കിലെ സാക്ഷരത മിഷൻ ഓഫിസിൽനിന്ന് വിരമിക്കുന്നത് പണിയെടുത്ത കാലത്തെ തുച്ഛമായ ഓണറേറിയം പോലും ലഭിക്കാതെ. വല്ലങ്ങി നെടുങ്ങോട് സ്വദേശിയായ സുമതിക്ക് ഏക ഉപജീവനമാർഗം മാസ ഓണറേറിയമായ 1250 രൂപ മാത്രമാണ്. തയ്യൽ കട നടത്തിയിരുന്ന ഭർത്താവ് പരമു രോഗബാധിതനായതോടെ രണ്ടു വർഷം മുമ്പ് കട പൂട്ടി. തുടർന്ന് ഭർത്താവിന്റെ ചികിത്സയുടെ ഉത്തരവാദിത്തവും സുമതിയുടെ ചുമലിലായി. രണ്ടു പെൺമക്കളും വിവാഹം കഴിഞ്ഞു. 2023 സെപ്റ്റംബർ മുതലുള്ള ഓണറേറിയം ലഭിച്ചിട്ടില്ലെന്ന് സുമതി പറയുന്നു.
2017 ൽ പ്രേരകുമാരുടെ ഓണറേറിയം 12,000 ആക്കുമെന്ന് സർക്കാർ പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും നടപ്പായില്ലെന്ന് സുമതി പറയുന്നു. ഓണറേറിയം പോലും മാസങ്ങളുടെ കുടിശ്ശികയായത് തന്നെപ്പോലുള്ളവരുടെ ജീവിതത്തെയാണ് ഞെരുക്കുന്നത്. പല തവണ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

