2595 കോടിയുടെ കേരപദ്ധതി; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
text_fieldsKERA
ആലപ്പുഴ: സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് ചേർത്തല വി.ടി.എം ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാനത്തെ കാർഷിക രംഗത്ത് കാലാവസ്ഥാനുസൃതമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കാനും അനുബന്ധ കാർഷിക മേഖല നവീകരണത്തിനും കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ 2,595 കോടി രൂപയുടെ പദ്ധതിയാണ് അഞ്ചു വർഷം കൊണ്ട് നടപ്പാക്കുകയെന്ന് മന്ത്രി പി. പ്രസാദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് 40 വർഷത്തിനുശേഷമാണ് കാർഷിക മേഖലക്ക് മാത്രമായി ലോകബാങ്കിന്റെ പിന്തുണയുള്ള സമഗ്ര പദ്ധതി നടപ്പാക്കുന്നത്.
കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാൻ നൂതന കൃഷിരീതികളിൽ നാല് ലക്ഷം കർഷകർ നേരിട്ടും 10 ലക്ഷം കർഷകർ പരോക്ഷമായും ഗുണഭോക്താക്കളാവും. കാലാവസ്ഥ പ്രതിരോധിത കൃഷിരീതി വ്യാപിപ്പിക്കുക, ഉൽപാദനക്ഷമത വർധിപ്പിക്കുക, കാർഷിക മേഖലയിൽ തൊഴിൽ സൃഷ്ടിക്കുക, കർഷക വരുമാനത്തിൽ സ്ഥിരതയാർജിക്കുക, മൂല്യവർധനവും വിപണനവും ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. നെൽകൃഷിക്കായി 336 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. റബറിന് 225 കോടിയുടെ സഹായം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

