Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പ്രായപൂർത്തിയാവാത്തവരുടെ വിവാഹം സർക്കാറിനെ അറിയിച്ചാൽ 2,500 രൂപ പ്രതിഫലം

text_fields
bookmark_border
പ്രായപൂർത്തിയാവാത്തവരുടെ വിവാഹം സർക്കാറിനെ അറിയിച്ചാൽ 2,500 രൂപ പ്രതിഫലം
cancel

കോഴിക്കോട്​: പ്രായപൂർത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിച്ചാൽ 2,500 രൂപ പ്രതിഫലം ലഭിക്കും. 'ഇൻഫോർമർ'മാരെ വെളിപ്പെടുത്തില്ല. വനിത-ശിശുക്ഷേമ സമിതിക്കാണ്​ ഇതി​‍ൻെറ ചുമതല.​ ഈയിനത്തിൽ നൽകാൻ അഞ്ച്​ ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്​ഥാന സർക്കാർ ഭരണാനുമതി നൽകി.

സാമൂഹികനീതി വകുപ്പി​‍ൻെറതാണ്​ തീരുമാനം. ഈ സാമ്പത്തിക വർഷം മുതലാണ്​ ഫണ്ട്​ ആരംഭിക്കുന്നത്​. വരും വർഷങ്ങളിൽ ഇതിനായി ഫണ്ട്​ വകയിരുത്തുമെന്ന്​ ഉത്തരവിൽ വ്യക്തമാക്കി. രാജ്യത്ത്​ സ്​ത്രീക്ക​​്​ 18 വയസ്സും പുരുഷന്​ ​ 21 വയസ്സുമാണ്​ വിവാഹ​പ്രായം. പെൺകുട്ടികളുടെ വിവാഹപ്രായം കേന്ദ്രസർക്കാർ ഉയർത്തുന്നതിന്​ നടപടികൾ ആരംഭിച്ചിട്ടുണ്ട്​.

കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ്​ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത്​ സംബന്ധിച്ച്​ പ്രധാനമന്ത്രി സൂചന നൽകിയത്​. പി. ഷംസുദ്ദീൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child marriage
News Summary - 2,500 if the marriage of a minor is reported to the Government
Next Story