കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ 250 പേർ ജോസ് കെ.മാണിക്കൊപ്പം ചേർന്നു
text_fieldsതൃശൂർ: കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം പി.കെ. രവിയുൾപ്പെടെയുള്ള ഇരുനൂറ്റിയമ്പതോളം അംഗങ്ങൾ കേരള കോൺഗ്രസ് (ജോസ്) വിഭാഗത്തിനൊപ്പം ചേർന്നു. തൃശൂർ ജില്ല വൈസ് പ്രസിഡൻറ് കെ.ജെ. തോമസും ജില്ലയിലെ വിവിധ നിയോജകമണ്ഡലം പ്രസിഡൻറുമാരും ജോസ് വിഭാഗത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിൽ ആകെയുള്ള അഞ്ഞൂറോളം അംഗങ്ങളിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമുണ്ടെന്നും അവർ അവകാശപ്പെട്ടു. ചിഹ്നമുൾപ്പെടെയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷനും കോടതിയും അനുവദിച്ചതിനാൽ യഥാർഥ കേരള കോൺഗ്രസ് ജോസ് കെ. മാണി നയിക്കുന്ന പാർട്ടിയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി. ബുധനാഴ്ച വൈകീട്ട് മൂന്നിന് പാർട്ടി ഓഫിസിലും അഞ്ചിന് എസ്.എൻ പുരത്ത് നടത്തുന്ന യോഗത്തിലും ചെയർമാൻ ജോസ് കെ. മാണി മെംബർഷിപ് നൽകും.
വാർത്തസമ്മേളനത്തിൽ പി.കെ. രവി, കെ.ജെ. തോമസ്, കേരള കോൺഗ്രസ് (എം) ജില്ല സെക്രട്ടറി ബേബി നെല്ലിക്കുഴി, അബ്ദുസ്സലാം,

