Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 28 Nov 2020 4:37 PM GMT Updated On
date_range 28 Nov 2020 4:37 PM GMTകെ.എസ്.ആർ.ടി.സി എ.സി ലോ ഫ്ലോർ ബസുകളിലും 25 ശതമാനം നിരക്കിളവ്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ് മുതലുള്ള ബസുകൾക്ക് നൽകിയിരുന്ന 25 ശതമാനം നിരക്കിളവ് എ.സി ലോ ഫ്ലോർ ബസുകൾക്കുകൂടി അനുവദിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇളവനുവദിച്ചിരിക്കുന്നതെന്ന് സി.എം.ഡി അറിയിച്ചു.
എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴിയും ആലപ്പുഴ വഴിയും), എറണാകുളം- കോഴിക്കോട് ഈ റൂട്ടുകളിലാണ് നിലവിൽ ലോ ഫ്ലോർ എ.സി ബസുകൾ സർവിസ് നടത്തുന്നത്. നിലവിൽ തിരുവനന്തപുരം- എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 ശതമാനം കുറക്കുമ്പോൾ 346 രൂപയാകും. ഡിസംബർ ഒന്നു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നിരക്ക് നിലവിൽവരും.
Next Story