Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right25 കോടിയുടെ നികുതി...

25 കോടിയുടെ നികുതി തട്ടിപ്പ്; യുവാവ്​ പിടിയിൽ

text_fields
bookmark_border
25 കോടിയുടെ നികുതി തട്ടിപ്പ്; യുവാവ്​ പിടിയിൽ
cancel

തൃ​ശൂ​ർ: വ്യാ​ജ ബി​ല്ലു​ക​ളു​ണ്ടാ​ക്കി 25 കോ​ടി​യു​ടെ നി​കു​തി ത​ട്ടി​പ്പ് ന​ട​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യെ തൃ​ശൂ​രി​ൽ ജി.​എ​സ്.​ടി ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. അ​യി​ല​ക്കാ​ട് ബ​നീ​ഷാ​ണ് (43) പി​ടി​യി​ലാ​യ​ത്. ബി​നാ​മി പേ​രു​ക​ളി​ൽ ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​നെ​ടു​ത്ത് അ​ട​ക്ക വ്യാ​പാ​ര​ ഇ​ട​പാ​ടി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്. ബ​നീ​ഷും സം​ഘ​വും ചേ​ർ​ന്ന് 500 കോ​ടി​യു​ടെ വ്യാ​ജ ബി​ല്ലാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ഇ​തു​വ​ഴി 25 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ജി.​എ​സ്.​ടി ഇ​ന്‍റ​ലി​ജ​ൻ​സ് ഒാ​ഫി​സ​ർ ജ്യോ​തി​ല​ക്ഷ്മി പ​റ​ഞ്ഞു. ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ലാ​ണ് ത​ട്ടി​പ്പ്.

പാ​വ​പ്പെ​ട്ട​വ​രു​ടെ പേ​രി​ൽ ബി​നാ​മി​ക​ളി​ലാ​യി എ​ടു​ത്ത ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ‍‍െൻറ മ​റ​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​നെ​ടു​ത്ത​വ​ർ പാ​വ​പ്പെ​ട്ട​വ​രാ​യ​തി​നാ​ൽ ത​ട്ടി​പ്പ് തു​ക തി​രി​കെ പി​ടി​ക്കാ​നാ​വി​ല്ല. ത​ട്ടി​പ്പ് ക​ണ്ണി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളു​ണ്ടെ​ന്നും ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ​മാ​സം ത​ട്ടി​പ്പു​കാ​രു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തിയി​രു​ന്നു. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കാ​സ​ർ​കോ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. എ​റ​ണാ​കു​ളം ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ജോ​ൺ​സ​ൺ ചാ​ക്കോ, സ്​​റ്റേ​റ്റ് ടാ​ക്സ് ഓ​ഫി​സ​ർ​മാ​രാ​യ ഫ്രാ​ൻ​സി​സ്, ഗോ​പ​ൻ, ഉ​ല്ലാ​സ്, അ​ഞ്ജ​ന, ഷീ​ല, ഷ​ക്കീ​ല, മെ​റീ​ന തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tax evasionThrissur Newsarrest
News Summary - 25 crore tax evasion; Young man arrested
Next Story