കെ.എം. മാണി സ്മാരകത്തിന് കവടിയാറിൽ 25 സെന്‍റ്; തീരുമാനം മന്ത്രിസഭായോഗത്തിൽ
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ കെ.എം. മാണിയുടെ പേരിൽ സ്മാരകം പണിയാൻ തിരുവനന്തപുരം കവടിയാറിൽ ഭൂമി അനുവദിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
എം. മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യുട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ സ്ഥാപിക്കുന്നതിനായി കെ.എം. മാണി ഫൗണ്ടേഷന് കവടിയാറിൽ 25സെന്റ് ഭൂമിയാണ് അനുവദിച്ചിരിക്കുന്നത്. പ്രതിവർഷം ആർ. ഒന്നിന് 30 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുക.
അതുപോലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിലാണ് കോടിയേരി സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. ഇതാനാവശ്യമായ ഭൂമി പാട്ടത്തിന് നൽകാനാണ് തീരുമാനം. പ്രതിവർഷം ആർ ഒന്നിന് നൂറു രൂപ നിരക്കിലാണ് 30 വർഷത്തേക്ക് പാട്ടത്തിന് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

