Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ണ് നീക്കിയപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത് 25 കുപ്പി മദ്യം!

text_fields
bookmark_border
പടന്ന കാന്തിലോട്ടെ പണിപൂർത്തീകരിക്കാത്ത വീട്ടുപറമ്പിൽ നിന്നാണ് മദ്യക്കുപ്പികൾ കിട്ടിയത്
liquor 98098987
cancel
camera_alt

തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയ മദ്യം 

പടന്ന (കാസർകോട്): പടന്ന കാന്തിലോട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വീട്ടുപറമ്പിലെ മണ്ണിനടിയിൽ നിന്ന് കിട്ടിയത് 25 കുപ്പി മദ്യം. പണിപൂർത്തീകരിക്കാത്ത വീട്ടുപറമ്പിൽ നിന്നാണ് മദ്യക്കുപ്പികൾ കിട്ടിയത്. ബുധനാഴ്ചയാണ് സംഭവം.

പണി തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് മണ്ണിനടിയിൽ മൂന്ന് സഞ്ചികളിലായി മദ്യം കണ്ടെത്തിയത്. 500 മില്ലിയുടെ 20 കുപ്പികളിൽ പകുതി മദ്യവും ബാക്കിയുള്ളവയിൽ പൊട്ടിക്കാത്ത മദ്യവുമായിരുന്നു ഉണ്ടായിരുന്നത്. തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് സ്ഥലത്തെത്തി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തൊഴിലാളികൾ തന്നെ മദ്യം നശിപ്പിച്ചു.

രാത്രിയിൽ പല സ്ഥലത്തുനിന്നും കാറുകളിലും ബൈക്കുകളിലും ധാരാളം അപരിചിതർ ഈ പ്രദേശത്ത് എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ നാട്ടുകാർ സംഘടിക്കാൻ തയാറെടുക്കുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒളിപ്പിച്ച മദ്യക്കുപ്പികൾ കിട്ടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 25 bottle liquor seized from kasargod padanna
Next Story