അമിത ഭാരം കയറ്റിയ 240 വാഹനങ്ങൾ പിടിച്ചെടുത്തു, പിഴ 70 ലക്ഷം, ഉദ്യോഗസ്ഥർക്ക് കോഴ ഗൂഗിൽ പേയിൽ
text_fieldsതിരുവനന്തപുരം: വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ നാലു മണിക്കൂർ കൊണ്ട് അമിത ഭാരം കയറ്റിയ 240 വാഹനങ്ങളും മൈനിങ് ആൻഡ് ജിയോളജി പാസില്ലാത്ത 104 വാഹനങ്ങളും ജി.എസ്.ടി വെട്ടിപ്പ് നടത്തിയ 48 വാഹനങ്ങളും വിജിലൻസ് പിടിച്ചെടുത്തു. അമിത ഭാരം കയറ്റിയ ടിപ്പറുകൾ, ടോറസ് എന്നിവയിൽ നിന്ന് ആകെ 70,51,82 രൂപ പിഴ ചുമത്തി.
മിന്നൽ പരിശോധനയിൽ, അമിതഭാരം കയറ്റുമതിലേക്ക് പിഴയായി തിരുവനന്തപുരത്ത് 8,32,768 രൂപയും, കൊല്ലത്ത് 4,13,964, പത്തനംതിട്ടയിൽ 9,94,500, കോട്ടയത്ത് 8,80,000, ആലപ്പുഴയിൽ 1,41,500, ഇടുക്കിയിൽ 1,10,000, എറണാകുളത്ത് 4,16,345, തൃശൂരിൽ 1,50,092, പാലക്കാട് 12,28,000, മലപ്പുറത്ത് 9,65,000, വയനാട് 1,86,000 , കോഴിക്കോട് 82,000, കണ്ണൂരിൽ 4,50,000, കാസർഗോഡ് 3,11,062 രൂപയും പിഴ ചുമത്തി.
പരിശോധനയിൽ കോട്ടയം ജില്ലയിൽ കോഴ എന്ന സ്ഥലത്ത് വച്ചു ഓവർലോഡമായി വന്ന രാജീവ് എന്ന ആളിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും കഴിഞ്ഞ രണ്ടു മാസത്തിനിടക്ക് മോട്ടോർ വാഹന ഉദ്യോഗസ്ഥനായ ഷാജൻ എന്ന് സേവ് ചെയ്ത പേരിൽ 3,00,000 അധികം രൂപയും, അജിത് എന്ന ഉദ്യോഗസ്ഥൻറെ പേരിൽ 1,20,000 രൂപയും അനിൽ എന്ന ഉദ്യോഗസ്ഥൻറെ പേരിൽ 23,000രൂപയും ഗൂഗിൾ പേ വഴി നൽകിയതായി കണ്ടെത്തി.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടേയും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടേയും ഏജന്റുമാർ വഴി പണപ്പിരിവിനെപ്പറ്റി വരും ദിവസങ്ങളിൽ കൂടുതൽ വിശദമായ പരിശോധന നടത്തുമെന്നും, ഇന്ന് നടന്ന മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് മനോജ് എബ്രഹാം അറിയിച്ചു.
പരിശോധനയിൽ, തിരുവനന്തപുരം ജില്ലിയൽ അമിത ഭാരം കയറ്റിയ 18 വാഹനങ്ങളും. ജി.എസ്.ടി വെട്ടിപ്പ് നടത്തിയ ഒരു വാഹനവും, പാസ് ഇല്ലാത്ത രണ്ട് വാഹനങ്ങളും, കൊല്ലത്ത് അമിത ഭാരം കയറ്റിയ 17 വാഹനങ്ങളും, ജി.എസ്.ടി വെട്ടിപ്പ് നടത്തിയ ഒരു വാഹനവും, പാസ് ഇല്ലാത്ത ഒരു വാഹനവും, പത്തനംതിട്ടയിൽ അമിത ഭാരം കയറ്റിയ 43 വാഹനങ്ങളും, ജി.എസ്.ടി വെട്ടിപ്പ് നടത്തിയ മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു.
ആലുപ്പുഴയിൽ അമിത ഭാരം കയറ്റിയ 21 വാഹനങ്ങളും, ജി.എസ്.ടി വെട്ടിപ്പ് നടത്തിയ ഒരു വാഹനവും കോട്ടയത്ത് അമിത ഭാരം കയറ്റിയ 18 വാഹനങ്ങളും, പാസ് ഇല്ലാത്ത 17 വാഹനങ്ങളും, ഇടുക്കിയിൽ അമിത ഭാരം കയറ്റിയ അഞ്ച് വാഹനങ്ങളും, പാസ് ഇല്ലാത്ത രണ്ട് വാഹനവും, എറണാകുളത്ത് ജില്ലയിൽ അമിത ഭാരം കയറ്റിയ 19 വാഹനങ്ങളും. ജി.എസ്.ടി വെട്ടിപ്പ് നടത്തിയ ആറ് വാഹനങ്ങളും, പാസ് ഇല്ലാത്ത 15 വാഹനങ്ങളും പരിശോധനയിൽ പിടികൂടി.
പാലക്കാട് അമിത ഭാരം കയറ്റിയ 17 വാഹനങ്ങളും, 13 വാഹനങ്ങൾ പാസ് ഇല്ലായും ഒമ്പത് വാഹനങ്ങൾ ജി.എസ്.ടി വെട്ടിപ്പ് നടത്തിയതും, തൃശൂരിൽ അമിത ഭാരം കയറ്റിയ 10 വാഹനങ്ങളും, ജി.എസ്.ടി വെട്ടിപ്പ് നടത്തിയ ഏഴ് വാഹനങ്ങളും, പാസ് ഇല്ലാത്ത ഏഴ് വാഹനങ്ങളും, മലപ്പുറത്ത് അമിത ഭാരം കയറ്റിയ 20 വാഹനങ്ങളും, പാസ് ഇല്ലാത്ത 15 വാഹനങ്ങളും, കോഴിക്കോട് അമിത ഭാരം കയറ്റിയ ആറ് വാഹനങ്ങളും, ജി.എസ്.ടി വെട്ടിപ്പ് നടത്തിയ 10 വാഹനങ്ങളും, പാസ് ഇല്ലാത്ത 10 വാഹനങ്ങളും പിടിച്ചെടുത്തു.
വയനാട് അമിത ഭാരം കയറ്റിയ അഞ്ച് വാഹനങ്ങളും, ജി.എസ്.ടി വെട്ടിപ്പ് നടത്തിയ രണ്ട് വാഹനങ്ങളും, പാസ് ഇല്ലാത്ത 15 വാഹനങ്ങളും, കണ്ണൂറിൽ അമിത ഭാരം കയറ്റിയ 22 വാഹനങ്ങളും, ജി.എസ്.ടി വെട്ടിപ്പ് നടത്തിയ ഒമ്പത് വാഹനങ്ങളും, പാസ് ഇല്ലാത്ത ഒമ്പത് വാഹനങ്ങളും, കാസർഗോഡ് അമിത ഭാരം കയറ്റിയ ഒമ്പത് വാഹനങ്ങളും വിജിലൻസ് പിടികൂടി.
പാസില്ലാത്ത വാഹനങ്ങൾക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പും, സർക്കാരിലേക്ക് അടക്കേണ്ട ജി.എസ്.ടി വെട്ടിച്ചതിലേക്ക് തുക ജി.എസ്.ടി വകുപ്പും പിഴ കണക്കാക്കി. തുടർ നടപടികൾ വിജിലൻസ് സ്വീകരിച്ചു.
ഉദ്യോഗസ്ഥർ മാസപ്പടി കൈമാറുന്നതായും രഹസ്യവിവരം ലഭിച്ചു. സംസ്ഥാനത്തെ കരിങ്കൽ, ചെങ്കൽ ക്വാറികളിൽ നിന്നും ക്വാറി ഉൽപ്പന്നങ്ങൾ ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജി.എസ്.ടി നികുതി അടക്കാതെയും, ജി.എസ്.ടി അടച്ചിട്ടുണ്ടെങ്കിൽ അളവിനെക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ കയറ്റി വിൽപ്പന നടത്തിവരുന്നതായും ചില ക്വാറി ഉടമകൾ വിൽപ്പന നടത്തുന്ന ഉൽപ്പന്നങ്ങളുടെ അളവ് കുറച്ച് കാണിച്ച് ജി.എസ്.ടി യിൽ വെട്ടിപ്പ് നടത്തിവരുന്നതായും രഹസ്യ വിവരം ലഭിച്ചിരുന്നു.
സംസ്ഥാനത്ത് ചെങ്കൽ ക്വാറികളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള പാസുകൾ അനുവദിക്കുന്നത് മൈനിങ് ആൻഡ് ജിയോളജി വകുപ്പാണ്. ഈ പാസുകളിൽ പാസ് അനുവദിച്ച സമയം, ക്വാറി ഉൽപ്പന്നങ്ങളുടെ അളവ്, ലോറി നമ്പർ എവിടെ നിന്നും പുറപ്പെട്ടു, എവിടേക്ക് പോകുന്നു എന്നിവ ഉൾപ്പെടെയു മുഴുവൻ വിശദാംശങ്ങളും ഉൾപ്പെടുത്താറുണ്ട്. എന്നാൽ പല ലോറി ഒരു പാസ് ഉപയോഗിച്ച് നിരവധി ലോഡുകൾ കടത്തുന്നതായും, അധികമായി കടത്തുന്ന ഓരോ ലോഡിനും ജി.എസ്.ടി ഇനത്തിൽ സർക്കാർ ഖജനാവിന് ലഭിക്കേണ്ട തുക നഷ്ടമാകുന്നതായും രഹസ്യവിവരം ലഭിച്ചു. ഇവ പരിശോധിക്കുന്നതിനാണ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹിൻെറ നിർദേശത്തിൽ 'ഓപ്പറേഷൻ ഓവർലോഡ് 2' എന്ന പേരിൽ സംസ്ഥാനമൊട്ടാകെ ഇന്ന് രാവിലെ ഏഴ് മുതൽ മിന്നൽ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

