Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right24 മ​​ണി​​ക്കൂ​​ർ...

24 മ​​ണി​​ക്കൂ​​ർ ദേ​​ശീ​​യ പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ

text_fields
bookmark_border
24 മ​​ണി​​ക്കൂ​​ർ ദേ​​ശീ​​യ പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡു​ക​ള​ട​ക്കം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ തൊ​ഴി​ലാ​ളി-​ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത ട്രേ​ഡ്​ യൂ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്ത 24 മ​​ണി​​ക്കൂ​​ർ ദേ​​ശീ​​യ പ​​ണി​​മു​​ട​ക്ക് തു​ട​ങ്ങി. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി 12 വ​രെ​യാ​ണ്​ പ​ണി​മു​ട​ക്ക്.​ പ​​ത്രം, പാ​​ൽ, ആ​​ശു​​പ​​ത്രി, മെ​​ഡി​​ക്ക​​ൽ സ്​​​റ്റോ​​ർ, ഫ​​യ​​ർ​​ഫോ​​ഴ്​​​സ്, ആം​​ബു​​ല​​ൻ​​സ്​ തു​​ട​​ങ്ങി​​യ അ​​വ​​ശ്യ സ​​ർ​​വി​​സു​​ക​ളെ പ​ണി​മു​ട​ക്കി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അതേസമയം പണിമുടക്കിന് സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്തവർക്ക് വ്യാഴാഴ്ചത്തെ ശമ്പളം നൽകില്ല.

പണിമുടക്കിനെ അനുകൂലിച്ച് ഭൂ​രി​ഭാ​ഗം ടാ​ക്​​സി​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​ല്ല. കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ (സി.​ഐ.​ടി.​യു) പ​ണി​മു​ട​ക്കു​ന്ന​തി​നാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സി​നെ ബാ​ധി​ക്കും. സ്വ​കാ​ര്യ ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങില്ല. അ​തേ​സ​മ​യം, ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ള്‍, മ​രാ​മ​ണ്‍ ക​ണ്‍വ​ന്‍ഷ​ന്‍, ശ​ബ​രി​മ​ല ദ​ര്‍ശ​നം തു​ട​ങ്ങി​യ​വ​ക്ക് ത​ട​സ്സ​മു​ണ്ടാ​യി​ല്ല. നി​ര​ത്തി​ലി​റ​ങ്ങു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ബ​ലം പ്ര​യോ​ഗി​ച്ചു ത​ട​യി​ല്ല.

1​0 കേ​​​ന്ദ്ര തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളും ദേ​​ശീ​​യ തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളും സം​​യു​​ക്ത​മാ​​യാ​​ണ്​ പ​​ണി​​മു​​ട​​ക്കു​ന്ന​ത്. എ​​ങ്കി​​ലും കേ​​ര​​ള​​ത്തി​​ൽ ഐ.​​എ​​ൻ.​​ടി.​​യു.​​സി പ്ര​​ത്യേ​​ക​​മാ​​യാ​​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​​ യോ​ജി​ച്ചു​ള്ള പ്ര​ക്ഷോ​ഭം ഒ​ഴി​വാ​ക്കി​യ​ത്.

പ​രീ​ക്ഷ​ക​ൾ മാ​റ്റി

  • തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി 12ന് ​ന​ട​ത്താ​നി​രു​ന്ന പരീക്ഷകൾ മാറ്റി.
  • കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല വ്യാ​ഴാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
  • തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ 21ലേ​ക്ക് മാ​റ്റി. വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പി​ൽ ജൂ​നി​യ​ർ ഇ​ൻ​സ്ട്ര​ക്ട​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള​താ​ണ് പ​രീ​ക്ഷ. സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national strikenationwide strikedies nonLatest News
News Summary - National Strike | Nationwide Strike | Dies Non | Latest News
Next Story