Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു മാസത്തിനിടെ നീക്കം ചെയ്തത് 239 ടൺ തുണിമാലിന്യം

text_fields
bookmark_border
സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു മാസത്തിനിടെ നീക്കം ചെയ്തത് 239 ടൺ തുണിമാലിന്യം
cancel

ശബരിമല: ശബരിമല തീർത്ഥാടന സീസണിനോട് മുന്നോടിയായി സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങൾ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മൂന്നു പ്രധാന സ്ഥലങ്ങളിൽ നിന്നുമായി ഒരു മാസത്തിനിടെ മാത്രം പുറത്തെടുത്തത് 239 ടൺ തുണി മാലിന്യമാണ് പുറത്തെടുത്തത്. നിലക്കൽ ഹെലിപ്പാടിനു സമീപത്ത് നിന്ന് മാത്രം 129520 കിലോഗ്രാം തുണിയാണ് ക്ലീൻ കേരള പുറത്തെടുത്തത്.

തീർത്ഥാടകര്‍ പമ്പാ നദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളാണ് ഇത്രയധികം മാലിന്യങ്ങൾ മലയോരത്ത് കെട്ടിക്കിടക്കാൻ കാരണം. മുമ്പ് പമ്പാ നദിയില്‍ നിന്ന് തുണിമാലിന്യം നീക്കാൻ കരാറെടുത്ത കമ്പനി, അതിൽ നല്ല വസ്ത്രങ്ങൾ എടുത്തശേഷം ബാക്കിയുള്ളവ ഹെലിപ്പാഡിന് പിന്നിൽ ഗോശാലയുടെ ഭാഗത്ത് തള്ളിയതാണെന്നാണ് സംശയിക്കുന്നത്. ഈ വർഷം പമ്പയിലെ തുണിമാലിന്യങ്ങൾ നീക്കം ചെയ്യുന്ന ചുമതല ക്ലീൻ കേരള കമ്പനിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 239 tons textile waste removed from sabarimala
Next Story